---
title: "എ.സുഗുണൻ മാസ്റ്റർ സ്‌മാരക പുരസ്‌കാര   ദാനവും, ഗ്രാമ്യകം വാർഷികാഘോഷവും നാളെ ;  പുരസ്കാരം നാടക സിനിമാ താരം  രാജേന്ദ്രൻ തായാട്ടിന്"
english_title: "A. Sugunan Master Memorial Award and Gramyakam Annual Celebration tomorrow;The award went to drama film actor Rajendran Thayat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/205628/a-sugunan-master-memorial-award-and-gramyakam-annual-celebration-tomorrowthe-award-went-to-drama-film-actor-rajendran-thayat"
published_at: "2024-05-16T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6645e07b3502d_Untitled-1_copy.jpg"
keywords: []
---

# എ.സുഗുണൻ മാസ്റ്റർ സ്‌മാരക പുരസ്‌കാര   ദാനവും, ഗ്രാമ്യകം വാർഷികാഘോഷവും നാളെ ;  പുരസ്കാരം നാടക സിനിമാ താരം  രാജേന്ദ്രൻ തായാട്ടിന്

> **Lead Summary:** **ചമ്പാട്: **ചമ്പാട് ഗ്രാമ്യകം ഫൈൻ ആർട്സ് സൊസൈറ്റി വാർഷികാഘോഷവും, സുഗുണൻ മാസ്റ്റർ സ്മാരക പുരസ്ക്കാര ദാനവും നാളെ ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടക്കും. നാടകകൃത്തും, സംവിധായകനും, നാടക ചലച്ചിത്ര നടനുമായ രാജേന്ദ്രൻ തായാട്ടിനാണ് പുരസ്ക്കാരം നൽകുന്നത്.

## Article Content

**ചമ്പാട്: **ചമ്പാട് ഗ്രാമ്യകം ഫൈൻ ആർട്സ് സൊസൈറ്റി വാർഷികാഘോഷവും, സുഗുണൻ മാസ്റ്റർ സ്മാരക പുരസ്ക്കാര ദാനവും നാളെ ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടക്കും. നാടകകൃത്തും, സംവിധായകനും, നാടക ചലച്ചിത്ര നടനുമായ രാജേന്ദ്രൻ തായാട്ടിനാണ് പുരസ്ക്കാരം നൽകുന്നത്.

വൈകുന്നേരം 6.30ന് നടക്കുന്ന ചടങ്ങിൽ കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനവും പുരസ്‌ക്കാര വിതരണവും നടത്തും. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അശോകൻ അദ്ധ്യക്ഷത വഹിക്കും. വി.പി.ശശീന്ദ്രൻ സുഗുണൻ മാസ്റ്റർ അനുസ്‌മരണം നടത്തും. തുടർന്ന് വിവിധ കലാപരിപാടികൾ നടക്കും.

അയ്യപ്പപണിക്കർ സ്‌മാരക അവാർഡ്, പരിസ്ഥിതി സാ ഹിത്യ അവാർഡ് എന്നിവ ലഭിച്ച പ്രേമാനന്ദ് ചമ്പാട്, ടെലിവിഷൻ ഫൺ ടൈം താരം ബബിത എന്നിവരെ ചടങ്ങിൽ ആദരിക്കും. വാർത്താ സമ്മേളനത്തിൽ ഡോ.കെ.വി. ശശിധരൻ, സുഗത് കുമാർ, പി.രാജൻ, പി. തിലകൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/205628/a-sugunan-master-memorial-award-and-gramyakam-annual-celebration-tomorrowthe-award-went-to-drama-film-actor-rajendran-thayat)