---
title: " മുന്നറിയിപ്പില്ലാതെ സർവീസ് റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്; കണ്ണൂരിൽ യാത്രക്കാരുടെ പ്രതിഷേധം"
english_title: "Air India Express cancels service without warning;Travelers protest in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/205606/air-india-express-cancels-service-without-warningtravelers-protest-in-kannur"
published_at: "2024-05-16T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6645c743b6052_download_(2).jpg"
keywords: []
---

#  മുന്നറിയിപ്പില്ലാതെ സർവീസ് റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്; കണ്ണൂരിൽ യാത്രക്കാരുടെ പ്രതിഷേധം

> **Lead Summary:** ****കണ്ണൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതിൽ യാത്രക്കാർ പ്രതിഷേധിച്ചു. മുൻകൂട്ടി അറിയിപ്പില്ലാതെയാണ് വ്യാഴാഴ്ച സർവീസ് റദ്ദാക്കിയത്.

## Article Content

****കണ്ണൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതിൽ യാത്രക്കാർ പ്രതിഷേധിച്ചു. മുൻകൂട്ടി അറിയിപ്പില്ലാതെയാണ് വ്യാഴാഴ്ച സർവീസ് റദ്ദാക്കിയത്.

രാവിലെ 9 20 ന് കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പോകേണ്ടിയിരുന്ന സർവീസ് റദ്ദാക്കിയതിനെ തുടർന്നായിരുന്നു യാത്രക്കാരുടെ പ്രതിഷേധം. എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ മറ്റു രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കിയിട്ടുണ്ട്.

ഉച്ചയ്ക്ക് 1.30 നുള്ള ഷാർജ- കണ്ണൂർ സർവീസ്, വൈകുന്നേരം 6.20 ന് പുറപ്പെടേണ്ടിയിരുന്ന അബുദാബി - കണ്ണൂർ സർവീസ് എന്നിവയാണ് റദ്ദാക്കിയത്. കണ്ണൂരിൽ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സർവീസ് 5 മണിക്കൂറും കണ്ണൂരിൽ നിന്നും ബഹ്റൈനിലേക്ക് പോകേണ്ടിയിരുന്ന സർവീസ് രണ്ടു മണിക്കൂറും വൈകുമെന്നും അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/205606/air-india-express-cancels-service-without-warningtravelers-protest-in-kannur)