---
title: "കണ്ണൂരിൽ അതി മാരക മയക്കുമരുന്നായ മെത്ത ഫിറ്റമിനുമായി 2 പേർ എക്സൈസിൻ്റെ പിടിയിൽ ;  207.84 ഗ്രാം മെത്തഫിറ്റമിൻ പിടിച്ചെടുത്തു"
english_title: "In Kannur, 2 people were arrested with the extremely deadly drug Metha Fitmin;207.84 grams of methamphetamine was seized"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/205592/in-kannur-2-people-were-arrested-with-the-extremely-deadly-drug-metha-fitmin20784-grams-of-methamphetamine-was-seized"
published_at: "2024-05-16T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6645bb9a5f8d3_Untitled-7_copy.jpg"
keywords: []
---

# കണ്ണൂരിൽ അതി മാരക മയക്കുമരുന്നായ മെത്ത ഫിറ്റമിനുമായി 2 പേർ എക്സൈസിൻ്റെ പിടിയിൽ ;  207.84 ഗ്രാം മെത്തഫിറ്റമിൻ പിടിച്ചെടുത്തു

> **Lead Summary:** ***കണ്ണൂർ: ***കണ്ണൂർ , തളിപ്പറമ്പ് ഭാഗങ്ങളിൽ മെത്തഫിറ്റമിൻ വിതരണം ചെയ്യുന്ന സംഘമാണ് പിടിയിലായത്. വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി പണം മുൻകൂർ വാങ്ങി ഉപഭോക്താക്കൾക്ക് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിക്ഷേപിച്ച് ഗൂഗിൾ ലോക്കേഷൻ നൽകി വിൽപന നടത്തി വന്ന സംഘത്തിലെ 2 പേരെയാണ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി. ഷറഫുദ്ദീൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

## Article Content

***കണ്ണൂർ: ***കണ്ണൂർ , തളിപ്പറമ്പ് ഭാഗങ്ങളിൽ മെത്തഫിറ്റമിൻ വിതരണം ചെയ്യുന്ന സംഘമാണ് പിടിയിലായത്. വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി പണം മുൻകൂർ വാങ്ങി ഉപഭോക്താക്കൾക്ക് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിക്ഷേപിച്ച് ഗൂഗിൾ ലോക്കേഷൻ നൽകി വിൽപന നടത്തി വന്ന സംഘത്തിലെ 2 പേരെയാണ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി. ഷറഫുദ്ദീൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കണ്ണൂർ താളിക്കാവ് വച്ചാണ് 207.84 ഗ്രാം മെത്തഫിറ്റമിനുമായി പയ്യന്നൂർ വെള്ളോറ കരിപ്പാൽ കാവിന് സമീപം പാണ്ടികശാല യിൽ വീട്ടിൽ മുഹമ്മദ് മഷൂദ് (28), തളിപ്പറമ്പ് കുറ്റിക്കോൽ എൽ പി സ്കൂളിന് സമീപം ചെക്കന്റെ അകത്ത് ഹൗസിൽ മുഹമ്മദ് ആസാദ് (27) എന്നിവരെ പിടികൂടിയത്. ഇവർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തെക്കുറിച്ചും വിശദമായി അന്വേഷണം നടക്കുന്നുണ്ട്.

സംഘത്തിലെ മറ്റു പേരെ ഉടൻ അറസ്റ്റ് ചെയ്യും. എക്സൈസ് ഇൻസ്പെക്ടർ ടി.ഷിജു മോൻ , അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കെ.സി ഷിബു, ആർ.പി അബ്ദുൾ നാസർ, സി.ഇ.ഒ മാരായ ടി.കെ ഷാൻ, പി.വി ഗണേഷ് ബാബു, ഡ്രൈവർ സോൾ ദേവ് എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/205592/in-kannur-2-people-were-arrested-with-the-extremely-deadly-drug-metha-fitmin20784-grams-of-methamphetamine-was-seized)