---
title: "കൂരാറയിലെ പാലോള്ളതിൽ കുടുംബ സംഗമം ശ്രദ്ധേയമായി"
english_title: "The family reunion was notable at Palollat in koorara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/205534/the-family-reunion-was-notable-at-palollat-in-koorara"
published_at: "2024-05-16T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66459a4ca69eb_Untitled-2_copy.jpg"
keywords: []
---

# കൂരാറയിലെ പാലോള്ളതിൽ കുടുംബ സംഗമം ശ്രദ്ധേയമായി

> **Lead Summary:** ***കൂരാറ: ***കൂരാറ കഴുങ്ങും വള്ളിയിലെ പുരാതന തറവാടുകളിൽ ഒന്നായ പാലോള്ളതിൽ കുടുംബക്കാർ ഒത്തു ചേർന്നു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ പുരുഷോത്തമൻ ,കുമാരൻ , ശാന്ത ദേവി,രാധഎന്നിവർ ഭദ്ര ദീപം തെളിയിച്ച് സംഗമം ഉദ്ഘാടനം ചെയ്തു.

## Article Content

***കൂരാറ: ***കൂരാറ കഴുങ്ങും വള്ളിയിലെ പുരാതന തറവാടുകളിൽ ഒന്നായ പാലോള്ളതിൽ കുടുംബക്കാർ ഒത്തു ചേർന്നു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ പുരുഷോത്തമൻ ,കുമാരൻ , ശാന്ത ദേവി,രാധഎന്നിവർ ഭദ്ര ദീപം തെളിയിച്ച് സംഗമം ഉദ്ഘാടനം ചെയ്തു.

രമേഷ് മാണിയത്ത് രചിച്ച സ്വാഗത ഗാനത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. മൊകേരി പഞ്ചായത്ത് പ്രസിഡൻ്റും കുടുംബത്തിലെ മുതിർന്ന അംഗങ്ങളിൽ ഒരാളുമായ വത്സൻ പാലോള്ളതിൽ അധ്യക്ഷനായി.

ജയപ്രകാശ് സ്വാഗതം പറഞ്ഞു. കെ.ടി.ജഗദീഷ് ആമുഖഭാഷണം നടത്തി. തുടർന്ന് കുടുംബംഅംഗങ്ങൾ പഴയകാല ഓർമ്മകൾ പങ്കുവച്ചു. കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ:സംഘഗാനം, സിനിമാറ്റിക് ഡാൻസ്, ഒപ്പന, കൈകൊട്ടിക്കളി, നാടൻ പാട്ട്, തീപ്പന്തം വീശൽ എന്നിവ നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/205534/the-family-reunion-was-notable-at-palollat-in-koorara)