---
title: "അക്രമദൃശ്യം പൊലീസിന് ; ജാതിയേരിയിൽ  യുവാക്കളെ ആക്രമിച്ച നാല് പേർക്കെതിരെ കേസ്"
english_title: "Scene of violence for the police;Case against four persons who attacked youths in Jathieri"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/205267/scene-of-violence-for-the-policecase-against-four-persons-who-attacked-youths-in-jathieri"
published_at: "2024-05-14T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66438bd740edc_download_(3).jpg"
keywords: []
---

# അക്രമദൃശ്യം പൊലീസിന് ; ജാതിയേരിയിൽ  യുവാക്കളെ ആക്രമിച്ച നാല് പേർക്കെതിരെ കേസ്

> **Lead Summary:** നാദാപുരം : ഇന്നലെ രാത്രി ജാതിയേരിയിലുണ്ടായ അക്രമദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ജാതിയേരിയിൽ യുവാക്കളെ ആക്രമിച്ച സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്തു. താഴെ ജാതിയേരിയിൽ വച്ച് വളയം തീക്കുനി സ്വദേശികളായ യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് നാല് പേർക്കെതിരെ വളയം പോലീസ് കേസ്സെടുത്തത്.

## Article Content

നാദാപുരം : ഇന്നലെ രാത്രി ജാതിയേരിയിലുണ്ടായ അക്രമദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ജാതിയേരിയിൽ യുവാക്കളെ ആക്രമിച്ച സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്തു. താഴെ ജാതിയേരിയിൽ വച്ച് വളയം തീക്കുനി സ്വദേശികളായ യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് നാല് പേർക്കെതിരെ വളയം പോലീസ് കേസ്സെടുത്തത്.

തിളാഴ്ച്ച രാത്രി എട്ടരയോടെയാണ് സംഭവം.ജാതിയേരിയിലെ കടക്ക് സമീപം ബൈക്ക് നിർത്തി വെള്ളം കുടിക്കുന്നതിനിടയിൽ വാഹനം നിർത്തിയതിനെ ചോദ്യം ചെയ്ത് ഒരു സംഘം ആളുകൾ യുവാക്കളെ മർദ്ദിക്കുകയായിരുന്നു.  വളയം തീക്കുനിയിലെ ചപ്പാരച്ചംകണ്ടിയിൽ അമൽബാബു( 23 ) ന് കുത്തേറ്റു. അഭിനന്ദ് , വിഷ്ണു , അർജുൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഘർഷത്തിനിടെ ഒരു യുവാവ് കടയിൽ നിന്നും സോഡാകുപ്പി എടുത്ത് പൊട്ടിച്ച ശേഷം  അമൽ ബാബുവിനെ  കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

കണ്ണിന് താഴെ മുറിവേറ്റ അമലിനെ വളയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് മാറ്റി. അമൽ ബാബുവിൻ്റെ പരാതിയിൽ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്സെടുത്തത്. ജാതിയേരി കല്ലുമ്മലിലെ പ്രവാസിയായ കുഞ്ഞി പറമ്പത്ത് ഗഫൂർ ഉൾപ്പെടെ ഉള്ളവരാണ് അക്രമിച്ചതെന്ന് പരിക്കേറ്റവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/205267/scene-of-violence-for-the-policecase-against-four-persons-who-attacked-youths-in-jathieri)