---
title: "മാഹിയിൽ ട്രാൻസ്ഫോർമർ തകർന്നുവീണു ; വൻ ദുരന്തം വഴി മാറിയത് തലനാരിഴക്ക്"
english_title: "Transformer collapses in Mahi changed by a major disaster"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/205227/transformer-collapses-in-mahi-changed-by-a-major-disaster"
published_at: "2024-05-14T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66434b49dde3b_Untitled-2_copy.jpg"
keywords: []
---

# മാഹിയിൽ ട്രാൻസ്ഫോർമർ തകർന്നുവീണു ; വൻ ദുരന്തം വഴി മാറിയത് തലനാരിഴക്ക്

> **Lead Summary:** **മാഹി: ** മാഹി ചാലക്കരയിൽ ട്രാൻസ്ഫോർമർ തകർന്നു വീണു. പോന്തയാട്ട് റോഡിൽ ഡോ : തമ്പാന്റെ വീട്ടിനടുത്തുള്ള 110 കെ.വി ട്രാൻസ്ഫോർമറാണ് തകർന്ന് വീണത്. പുലർച്ചെയാണ് അപകടം.

## Article Content

**മാഹി: ** മാഹി ചാലക്കരയിൽ ട്രാൻസ്ഫോർമർ തകർന്നു വീണു. പോന്തയാട്ട് റോഡിൽ ഡോ : തമ്പാന്റെ വീട്ടിനടുത്തുള്ള 110 കെ.വി ട്രാൻസ്ഫോർമറാണ് തകർന്ന് വീണത്. പുലർച്ചെയാണ് അപകടം.

തൊട്ടടുത്ത തെങ്ങിൽ ട്രാൻസ്ഫോർമർ തങ്ങി നിന്നതിനാൽ വീട്ടിൽ വീഴുന്നത് ഒഴിവായി. വീട്ടിലേക്ക് വീണിരുന്നെങ്കിൽ വൻ ദുരന്തത്തിന് വഴിവെക്കുമായിരുന്നു. ട്രാൻസ്‌ഫോർമറിൻ്റെ അടിഭാഗം പൂർണ്ണമായി തുരുമ്പെടുത്തിരുന്നു. പലവട്ടം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയൊന്നും ഉണ്ടായിരുന്നില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/205227/transformer-collapses-in-mahi-changed-by-a-major-disaster)