---
title: "ചമ്പാട്ടെ നീലാംബരി സംഗീത വിദ്യാലയം വാർഷികാഘോഷം നടത്തി."
english_title: "Champate Nilambari Sangeet Vidyalaya celebrated its anniversary."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/205225/champate-nilambari-sangeet-vidyalaya-celebrated-its-anniversary"
published_at: "2024-05-14T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664349534e75c_grgrgrg.jpg"
keywords: []
---

# ചമ്പാട്ടെ നീലാംബരി സംഗീത വിദ്യാലയം വാർഷികാഘോഷം നടത്തി.

> **Lead Summary:** ചമ്പാട്: ചമ്പാട്ടെ നീലാംബരി സംഗീത വിദ്യാലയം വാർഷികാഘോഷം നടത്തി. തലശേരി സംഗമം ഓഡിറ്റോറിയത്തിലാണ് റിഥം ഓഫ് മ്യൂസിക് എന്ന പേരിൽ വാർഷികാഘോഷം സംഘടിപ്പിച്ചത്. വാർഷികാഘോഷം നൃത്ത അധ്യാപകൻ ഉമാനാഥ് പന്തക്കൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

## Article Content

ചമ്പാട്: ചമ്പാട്ടെ നീലാംബരി സംഗീത വിദ്യാലയം വാർഷികാഘോഷം നടത്തി. തലശേരി സംഗമം ഓഡിറ്റോറിയത്തിലാണ് റിഥം ഓഫ് മ്യൂസിക് എന്ന പേരിൽ വാർഷികാഘോഷം സംഘടിപ്പിച്ചത്. വാർഷികാഘോഷം നൃത്ത അധ്യാപകൻ ഉമാനാഥ് പന്തക്കൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

ബാലസാഹിത്യകാരൻ പ്രേമാനന്ദ് ചമ്പാട് മുഖ്യ പ്രഭാഷണം നടത്തി. കേരള സ്കൂൾ കലാമേളയിൽ വിജയികളായ സംഗീത പ്രതിഭകളെ അദ്ദേഹം ആദരിച്ചു. ജയശ്രീ വിനോദ് കുമാർ, ദേവാഞ്ജന മഹിജൻ എന്നിവർ സംസാരിച്ചു.

സംഗീത സഖീഷ് അധ്യക്ഷയായി. നീലാംബരി സംഗീത വിദ്യാലയം അധ്യാപിക പ്രീജ മഹിജൻ സ്വാഗതവും, സരിത ശ്രീജിത്ത് നന്ദിയും പറഞ്ഞു. തുടർന്ന് ഗാനസന്ധ്യയും അരങ്ങേറി. രക്ഷിതാക്കളടക്കം ഒട്ടേറെ പേർ പരിപാടി കാണാനെത്തി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/205225/champate-nilambari-sangeet-vidyalaya-celebrated-its-anniversary)