---
title: "കണ്ണൂരിൽ എം.ഡി.​എം.​എയുമായി ര​ണ്ട് യു​വാ​ക്ക​ള്‍ അ​റ​സ്റ്റിൽ"
english_title: "Two youths arrested with MDMA in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/205200/two-youths-arrested-with-mdma-in-kannur"
published_at: "2024-05-14T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664326146742b_download.jpg"
keywords: []
---

# കണ്ണൂരിൽ എം.ഡി.​എം.​എയുമായി ര​ണ്ട് യു​വാ​ക്ക​ള്‍ അ​റ​സ്റ്റിൽ

> **Lead Summary:** ***(www.panoornews.in***) കണ്ണൂരിൽ എം.ഡി.​എം.​എയുമായി ര​ണ്ട് യു​വാ​ക്ക​ള്‍ അ​റ​സ്റ്റിൽ. അ​ള്ളാം​കു​ള​ത്തെ പൂ​മം​ഗ​ലോ​ര​ക​ത്ത് എ​ണ്ണ​വീ​ട്ടി​ല്‍ പി.​എ. ഷ​മ്മാ​സ് , സീ​തീ​സാ​ഹി​ബ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ കു​ണ്ടം​കു​ഴി കാ​യ​ക്കൂ​ല്‍ വീ​ട്ടി​ല്‍ കെ. ​മു​നീ​ബ് എ​ന്നി​വ​രെ​യാ​ണ് പിടിയിലായത്. ക​ണ്ണൂ​ര്‍ റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ന്ന ഡാ​ന്‍സാ​ഫ് ടീ​മി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ത​ളി​പ്പ​റ​മ്പ് എ​സ്.​ഐ പി. ​റ​ഫീ​ക്ക് പ്രതികളെ അറസ്റ്റ് ചെയ്തു.

## Article Content

***(www.panoornews.in***) കണ്ണൂരിൽ എം.ഡി.​എം.​എയുമായി ര​ണ്ട് യു​വാ​ക്ക​ള്‍ അ​റ​സ്റ്റിൽ. അ​ള്ളാം​കു​ള​ത്തെ പൂ​മം​ഗ​ലോ​ര​ക​ത്ത് എ​ണ്ണ​വീ​ട്ടി​ല്‍ പി.​എ. ഷ​മ്മാ​സ് , സീ​തീ​സാ​ഹി​ബ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ കു​ണ്ടം​കു​ഴി കാ​യ​ക്കൂ​ല്‍ വീ​ട്ടി​ല്‍ കെ. ​മു​നീ​ബ് എ​ന്നി​വ​രെ​യാ​ണ് പിടിയിലായത്. ക​ണ്ണൂ​ര്‍ റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ന്ന ഡാ​ന്‍സാ​ഫ് ടീ​മി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ത​ളി​പ്പ​റ​മ്പ് എ​സ്.​ഐ പി. ​റ​ഫീ​ക്ക് പ്രതികളെ അറസ്റ്റ് ചെയ്തു.

ഇ​വ​രി​ല്‍നി​ന്ന് 0.700 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തു. ക​രി​മ്പ​ത്ത് സ്‌​കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്ക​വെ​യാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്.​സ​ര്‍സ​യ്യി​ദ് കോ​ള​ജ് പ​രി​സ​ര​ത്ത് എം.​ഡി.​എം.​എ വി​ല്‍പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളാ​ണ് ഇ​വ​രെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

നാ​ലു​മാ​സ​മാ​യി ഡാ​ന്‍സാ​ഫ് ടീം ​ഇ​വ​രെ ര​ഹ​സ്യ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഷ​മ്മാ​സ് മ​റ്റ് കേ​സു​ക​ളി​ലും പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/205200/two-youths-arrested-with-mdma-in-kannur)