---
title: "വിഷ്ണു പ്രിയ വധക്കേസിൽ പാനൂർ പൊലീസിന് ബിഗ് സല്യൂട്ടെന്ന് പ്രോസിക്യൂഷൻ ; വിധിയിൽ സന്തോഷമെന്ന് വിഷ്ണുപ്രിയയുടെ ബന്ധുക്കൾ"
english_title: "Prosecution says big salute to Panur police in Vishnu Priya murder case;Vishnupriya's relatives are happy with the verdict"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/205079/prosecution-says-big-salute-to-panur-police-in-vishnu-priya-murder-casevishnupriyas-relatives-are-happy-with-the-verdict"
published_at: "2024-05-13T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664228fcbf6e3_Untitled-7_copy.jpg"
keywords: []
---

# വിഷ്ണു പ്രിയ വധക്കേസിൽ പാനൂർ പൊലീസിന് ബിഗ് സല്യൂട്ടെന്ന് പ്രോസിക്യൂഷൻ ; വിധിയിൽ സന്തോഷമെന്ന് വിഷ്ണുപ്രിയയുടെ ബന്ധുക്കൾ

> **Lead Summary:** ***പാനൂർ : ***വിഷ്ണു പ്രിയ വധക്കേസ് വിധി സ്വാഗതം ചെയ്യുന്നതായി പ്രോസിക്യൂഷനും, ബന്ധുക്കളും. ദൃക്സാക്ഷികളില്ലാത്ത കേസിൽ പ്രതിക്ക് അർഹിച്ച ശിക്ഷ തന്നെയാണ് കോടതി വിധിച്ചതെന്നും, കേസന്വേഷിച്ച പൊലീസിന് ബിഗ് സല്യൂട്ട് നൽകുന്നതായും പബ്ലിക്ക് പ്രോസിക്യൂട്ടർ അജിത്ത് കുമാർ പറഞ്ഞു.

## Article Content

***പാനൂർ : ***വിഷ്ണു പ്രിയ വധക്കേസ് വിധി സ്വാഗതം ചെയ്യുന്നതായി പ്രോസിക്യൂഷനും, ബന്ധുക്കളും. ദൃക്സാക്ഷികളില്ലാത്ത കേസിൽ പ്രതിക്ക് അർഹിച്ച ശിക്ഷ തന്നെയാണ് കോടതി വിധിച്ചതെന്നും, കേസന്വേഷിച്ച പൊലീസിന് ബിഗ് സല്യൂട്ട് നൽകുന്നതായും പബ്ലിക്ക് പ്രോസിക്യൂട്ടർ അജിത്ത് കുമാർ പറഞ്ഞു.

വിധിയിൽ സന്തോഷമുണ്ടെന്ന് വിഷ്ണുപ്രിയയുടെ സഹോദരിയടക്കമുള്ള ബന്ധുക്കളും പറഞ്ഞു. ദൃക്സാക്ഷികളില്ലെന്നായിരുന്നു വിഷ്ണുപ്രിയ വധക്കേസിൽ പൊലീസ് നേരിട്ട പ്രധാന വെല്ലുവിളി. എന്നാൽ പഴുതടച്ച അന്വേഷണത്തിലൂടെ ഈ പ്രതിസന്ധിയെ മറികടന്ന് മണിക്കൂറുകൾക്കിടയിൽ പ്രതിയെ പിടികൂടാൻ പാനൂർ സി.ഐ എം പി ആസാദിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനായി. വിഷ്ണുപ്രിയയുടെ പൊന്നാനിയിലുള്ള സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നതിനിടയിലാണ് ശ്യാംജിത്ത് എത്തുന്നത്.

ഈ വിളിയാണ് കേസിൽ നിർണായകമായതും, പൊലീസിനെ പ്രതിയിലേക്കടുപ്പിച്ചതും. കേസിൽ 35 ദിവസം കൊണ്ട് പാനൂർ സി.ഐ എം പി ആസാദും സംഘവും കുറ്റപത്രം സമർപ്പിച്ചു. കേസിൽ ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ വിധി കേൾക്കാൻ വൻ ജനക്കൂട്ടവുമെത്തി. വിധി പറയുന്നത് കോടതി 3 മണിക്കേക്ക് മാറ്റിയതോടെ വീണ്ടും ആകാംക്ഷ. ഒടുവിൽ 3 മണിക്ക് ശ്യാംജിത്തിനുള്ള ശിക്ഷ കോടതി പ്രഖ്യാപിച്ചു.

വിധിയിൽ സന്തോഷമുണ്ടെന്നായിരുന്നു പ്രോസിക്യൂഷന് വേണ്ടി ഹാജരായ അജിത് കുമാറിൻ്റെ പ്രതികരണം. ദൃക്സാക്ഷികളില്ലാത്ത കേസിൽ പൊലീസ് നടത്തിയ ഫലപ്രദമായ അന്വേഷണത്തിന് ബിഗ് സല്യൂട്ട് നൽകുന്നതായും അദ്ദേഹം പറഞ്ഞു. വിധി കേൾക്കാൻ വിഷ്ണുപ്രിയയുടെ സഹോദരി ഉൾപ്പടെയുള്ള ബന്ധുക്കളും കോടതിയിലെത്തിയിരുന്നു.

വിധിയിൽ സന്തോഷമുണ്ടെന്നു പറഞ്ഞ ബന്ധുക്കൾ അവളെ തിരിച്ചുകിട്ടില്ലല്ലോ എന്ന് പറഞ്ഞ് വിലപിച്ചത് കണ്ണീർ കാഴ്ചയായി. പ്രതിക്കെതിരായ ശിക്ഷയിൽ സന്തോഷമുള്ളതായി വിധിയറിയാനായി കോടതിയിലെത്തിയവരും പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/205079/prosecution-says-big-salute-to-panur-police-in-vishnu-priya-murder-casevishnupriyas-relatives-are-happy-with-the-verdict)