---
title: "കതിരൂർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ രണ്ടാം വർഷ വിദ്യാർത്ഥികളെ പ്രാക്ടിക്കൽ പരീക്ഷയിൽ  ഇൻവിജിലേറ്റർ മനപൂർവം തോൽപ്പിച്ചതായി പരാതി ; പരീക്ഷ എഴുതിയ 29 ൽ 25 വിദ്യാർത്ഥികളും തോറ്റു"
english_title: "Complaint that the invigilator deliberately failed the second year students in the practical examination at Katirur Vocational Higher Secondary School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/205071/complaint-that-the-invigilator-deliberately-failed-the-second-year-students-in-the-practical-examination-at-katirur-vocational-higher-secondary-school"
published_at: "2024-05-13T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6642201ccd4a4_Untitled-6_copy.jpg"
keywords: []
---

# കതിരൂർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ രണ്ടാം വർഷ വിദ്യാർത്ഥികളെ പ്രാക്ടിക്കൽ പരീക്ഷയിൽ  ഇൻവിജിലേറ്റർ മനപൂർവം തോൽപ്പിച്ചതായി പരാതി ; പരീക്ഷ എഴുതിയ 29 ൽ 25 വിദ്യാർത്ഥികളും തോറ്റു

> **Lead Summary:** **കതിരൂര്‍: ** കതിരൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളെ പ്രാക്ടിക്കല്‍ പരീക്ഷയില്‍ ഇന്‍വിജിലേറ്റര്‍ ബോധപൂര്‍വ്വം തോല്‍പ്പിച്ചതായ് പരാതി. ആകെ ഉള്ള 29 ല്‍ 25 വിദ്യാര്‍ത്ഥികളെയും പരാജയപ്പെടുത്തിയതായ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

## Article Content

**കതിരൂര്‍: ** കതിരൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളെ പ്രാക്ടിക്കല്‍ പരീക്ഷയില്‍ ഇന്‍വിജിലേറ്റര്‍ ബോധപൂര്‍വ്വം തോല്‍പ്പിച്ചതായ് പരാതി. ആകെ ഉള്ള 29 ല്‍ 25 വിദ്യാര്‍ത്ഥികളെയും പരാജയപ്പെടുത്തിയതായ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

കതിരൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഡിസ്ട്രിബ്യൂഷന്‍ നെറ്റ് - വര്‍ക്‌സ് ഹെല്‍പ്പര്‍ എന്ന പേരിലുള്ള ഡിഎന്‍എച്ച് കോഴ്‌സ് ചെയ്ത വിദ്യാര്‍ത്ഥികളെയാണ് പ്രാക്ടിക്കല്‍ പരീക്ഷയില്‍ ഇന്‍വിജിലേറ്റര്‍ മനപൂര്‍വ്വം തോല്‍പ്പിച്ചതായാണ്് പരാതി ഉയര്‍ന്നത്. . കോഴ്‌സിലെ 29 പേരില്‍ 25 പേരെയാണ് പ്രാക്ടിക്കല്‍ പരീക്ഷയില്‍ തോല്‍പ്പിച്ചത്.

25 പേരില്‍ 11 പേര്‍ മറ്റ് എല്ലാ വിഷയങ്ങളിലും മികച്ച മാര്‍ക്ക് നേടി വിജയിച്ചവരാണ്. റെക്കോര്‍ഡും, മറ്റ് വര്‍ക്കുകളും കൃത്യമായ് പൂര്‍ത്തിയാക്കുകയും. ചോദ്യോത്തരവേളയിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടും തോല്‍പ്പിച്ചതായ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

സേ പരീക്ഷ എഴുതാമെങ്കിലും റിസല്‍ട്ട് വരുന്നതിന്റെ കാലതാമസവും, ഉപരി പഠനത്തിനാവശ്യമായ കോഴ്‌സിന്റെ സീറ്റ് ലഭിക്കാത്ത സാഹചര്യവും ഉണ്ടാകുമെന്നും. തങ്ങളുടെ ഒരു വര്‍ഷം നഷ്ട്ടമാകുമെന്ന ആശങ്കയും വിദ്യാര്‍ത്ഥികള്‍ പങ്കുവച്ചു. വിഷയം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് ഉള്‍പ്പെടെ പരാതി നല്‍കുകയും ചെയ്തു. സ്‌കൂള്‍ അധികൃതരും പരാതി നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/205071/complaint-that-the-invigilator-deliberately-failed-the-second-year-students-in-the-practical-examination-at-katirur-vocational-higher-secondary-school)