---
title: "വിഷ്ണുപ്രിയ കൊലക്കേസ് ; ശ്യാംജിത്തിന് ജീവപര്യന്തവും, 10 വർഷം തടവും, പിഴയും"
english_title: "Vishnu Priya murder case;Shyamjit gets life imprisonment, 10 years imprisonment and fine"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/205037/vishnu-priya-murder-caseshyamjit-gets-life-imprisonment-10-years-imprisonment-and-fine"
published_at: "2024-05-13T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6641e063658b6_download_(2).jpg"
keywords: []
---

# വിഷ്ണുപ്രിയ കൊലക്കേസ് ; ശ്യാംജിത്തിന് ജീവപര്യന്തവും, 10 വർഷം തടവും, പിഴയും

> **Lead Summary:** **പാനൂർ: **പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയ യെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തവും, 10 വർഷം തടവും ശിക്ഷ. പിഴ വിധിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ജഡ്ജ് എ.വി മൃദുലയാണ് ആണ് കേസിൽ വിധി പറഞ്ഞത്. ഇന്ത്യൻ ശിക്ഷാ നിയമം 302,449 വകുപ്പുകൾ പ്രകാരമാണ് വിധി. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

## Article Content

**പാനൂർ: **പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയ യെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തവും, 10 വർഷം തടവും ശിക്ഷ. പിഴ വിധിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ജഡ്ജ് എ.വി മൃദുലയാണ് ആണ് കേസിൽ വിധി പറഞ്ഞത്. ഇന്ത്യൻ ശിക്ഷാ നിയമം 302,449 വകുപ്പുകൾ പ്രകാരമാണ് വിധി. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

2022 ഒക്ടോബർ 22-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ശ്യാംജിത്ത് മുൻകൂട്ടി തീരുമാനിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സംഭവത്തിന്റെ രണ്ടുദിവസം മുൻപ് കൂത്തുപറമ്പിലെ കടയിൽനിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

വിഷ്ണുപ്രിയയുടെ ശരീരത്തിൽ 29 മുറിവുകളുണ്ടായിരുന്നു. അതിൽ 10 മുറിവ് മരണശേഷമുള്ളതാണ്. സംഭവത്തിന് ദൃക്സാക്ഷികളില്ല. സാഹചര്യതെളിവും ശാസ്ത്രീയതെളിവുകളും പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ കോടതിയിൽ ഹാജരാക്കിയിരുന്നു. വിഷ്ണുപ്രിയയും പ്രതിയും തമ്മിൽ നേരത്തേ സംസാരിച്ചതിന്റെ ഫോൺരേഖകളും തെളിവായി കോടതിയിൽ ഹാജരാക്കി. കൊലപാതകം നടന്ന് ഒരുവർഷം പൂർത്തിയാകുന്നതിന് മുൻപ് തന്നെ വിചാരണ തുടങ്ങി.

പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലായതിനാലാണ് വിചാരണ വേഗത്തിലായത്. പ്രതിയായ ശ്യാംജിത്തിന് ജാമ്യവും കിട്ടിയിരുന്നില്ല. കേസിൽ 73 സാക്ഷികളാണുണ്ടായിരുന്നത്. പ്രോസിക്യൂഷൻ മൂന്ന് ഫോറൻസിക് വിദഗ്ധരെ സാക്ഷികളായി പുതുതായി ഉൾപ്പെടുത്തി. വിഷ്ണുപ്രിയയുടെ സഹോദരിമാർ, സുഹൃത്ത് വിപിൻരാജ് തുടങ്ങി 49 സാക്ഷികളെ വിസ്തരിച്ചു. ഇരുതലമൂർച്ചയുള്ള കത്തി, ചുറ്റിക, കുത്തുളി എന്നിവ കൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/205037/vishnu-priya-murder-caseshyamjit-gets-life-imprisonment-10-years-imprisonment-and-fine)