---
title: "അഴിയൂരിൽ വീട് കുത്തിത്തുറന്ന് പണവും,  സ്വർണാഭരണവും കവർന്നു"
english_title: "A house was broken into in Azhiyur and money and gold jewelery were stolen"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/205026/a-house-was-broken-into-in-azhiyur-and-money-and-gold-jewelery-were-stolen"
published_at: "2024-05-13T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6641d77daeaed_download_(7).jpg"
keywords: []
---

# അഴിയൂരിൽ വീട് കുത്തിത്തുറന്ന് പണവും,  സ്വർണാഭരണവും കവർന്നു

> **Lead Summary:** **മാഹി: **മാഹി അഴിയൂരിൽ വീട് കുത്തിത്തുറന്ന് നടത്തിയ കവർച്ചയിൽ പണവും സ്വർണാഭരണവും നഷ്ടപ്പെട്ടു. അഴിയൂർ ചുങ്കത്ത് അർധരാത്രിയാണ് റബീനാസിൽ മുസ്തഫയുടെ വീട്ടിൽനിന്ന് 1.45 ലക്ഷം രൂപയും, ഒരുലക്ഷം രൂപ വിലവരുന്ന സ്വർണാഭരണവും മോഷണം പോയത്. മുൻഭാഗത്തെ വാതിൽ പൊളിച്ച് അലമാര കുത്തിത്തുറന്നാണ് കവർച്ച നടത്തിയത്.

## Article Content

**മാഹി: **മാഹി അഴിയൂരിൽ വീട് കുത്തിത്തുറന്ന് നടത്തിയ കവർച്ചയിൽ പണവും സ്വർണാഭരണവും നഷ്ടപ്പെട്ടു. അഴിയൂർ ചുങ്കത്ത് അർധരാത്രിയാണ് റബീനാസിൽ മുസ്തഫയുടെ വീട്ടിൽനിന്ന് 1.45 ലക്ഷം രൂപയും, ഒരുലക്ഷം രൂപ വിലവരുന്ന സ്വർണാഭരണവും മോഷണം പോയത്. മുൻഭാഗത്തെ വാതിൽ പൊളിച്ച് അലമാര കുത്തിത്തുറന്നാണ് കവർച്ച നടത്തിയത്.

പുലർച്ചെ ഉറക്കത്തിൽനിന്ന് വീട്ടുകാർ ഉണർന്നപ്പോഴാണ് പണവും സ്വർണാഭരണവും നഷ്ടപ്പെട്ടത് കണ്ടത്. ശ്വാന സേന, വിരലടയാള വിദഗ്ദർ, ഉന്നത പോലീസ് സംഘം എന്നിവർ സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/205026/a-house-was-broken-into-in-azhiyur-and-money-and-gold-jewelery-were-stolen)