---
title: "കണ്ണൂരിൽ  റോഡരികില്‍ ബോംബുകൾ  പൊട്ടിത്തെറിച്ചു ; ഐസ്ക്രീം ബോംബുകള്‍ പൊട്ടിയത് പൊലീസ് പട്രോളിംഗിനിടെ "
english_title: "Roadside bombs exploded in Kannur;The ice cream bombs exploded during the police patrol"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/204947/roadside-bombs-exploded-in-kannurthe-ice-cream-bombs-exploded-during-the-police-patrol"
published_at: "2024-05-13T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66418ec1a3011_download_(3).jpg"
keywords: []
---

# കണ്ണൂരിൽ  റോഡരികില്‍ ബോംബുകൾ  പൊട്ടിത്തെറിച്ചു ; ഐസ്ക്രീം ബോംബുകള്‍ പൊട്ടിയത് പൊലീസ് പട്രോളിംഗിനിടെ 

> **Lead Summary:** **കണ്ണൂര്‍:** കണ്ണൂര്‍ ചക്കരക്കല്ലിൽ റോഡരികില്‍ ബോംബുകൾ പൊട്ടിത്തെറിച്ചു. ബാവോട് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. രണ്ട് ഐസ്ക്രീം ബോംബുകളാണ് പൊട്ടിയത്.

## Article Content

**കണ്ണൂര്‍:** കണ്ണൂര്‍ ചക്കരക്കല്ലിൽ റോഡരികില്‍ ബോംബുകൾ പൊട്ടിത്തെറിച്ചു. ബാവോട് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. രണ്ട് ഐസ്ക്രീം ബോംബുകളാണ് പൊട്ടിയത്.

പൊലീസ് പട്രോളിംഗിനിടെയാണ് ബോംബുകൾ പൊട്ടിത്തെറിച്ചത്. പ്രദേശത്ത് രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇന്നലെയും ഇവിടെ കൊടിതോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടും പ്രശ്നങ്ങളുണ്ടായി.

ഈ സാഹചര്യത്തിലാണ് പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കിയത്. ഇതിനിടെയാണ് ബോംബ് സ്ഫോടനം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/204947/roadside-bombs-exploded-in-kannurthe-ice-cream-bombs-exploded-during-the-police-patrol)