---
title: "പിണറായിയിൽ അങ്കണവാടി വിദ്യാർഥിക്ക് പൊള്ളലേറ്റ സംഭവത്തിൽ ആയയ്ക്കെതിരേ കേസ്."
english_title: "Case against Aya in Pinarayi Anganwadi student's burn incident."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/204836/case-against-aya-in-pinarayi-anganwadi-students-burn-incident"
published_at: "2024-05-12T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664093b6c3d2b_download_(1).jpg"
keywords: []
---

# പിണറായിയിൽ അങ്കണവാടി വിദ്യാർഥിക്ക് പൊള്ളലേറ്റ സംഭവത്തിൽ ആയയ്ക്കെതിരേ കേസ്.

> **Lead Summary:** ******കോളാട് സ്വദേശി വി. ഷീബയുടെ പേരിലാണ് കേസെടുത്തത്. ചൂടുപാൽ അശ്രദ്ധമായി കൈകാര്യം ചെയ്ത് കുട്ടിക്ക് പൊള്ളലേറ്റ സംഭവത്തിലാണ് പിണറായി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് എസ്.ഐ. എം.വി. വിഷ്ണുപ്രസാദ് പറഞ്ഞു.

## Article Content

******കോളാട് സ്വദേശി വി. ഷീബയുടെ പേരിലാണ് കേസെടുത്തത്. ചൂടുപാൽ അശ്രദ്ധമായി കൈകാര്യം ചെയ്ത് കുട്ടിക്ക് പൊള്ളലേറ്റ സംഭവത്തിലാണ് പിണറായി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് എസ്.ഐ. എം.വി. വിഷ്ണുപ്രസാദ് പറഞ്ഞു.

പ്രാഥമികാന്വേഷണത്തിൽ അങ്കണവാടി ജീവനക്കാരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി വനിതാ - ശിശുവികസനവകുപ്പ് തലശ്ശേരി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസർ ബിജി തങ്കപ്പൻ പറഞ്ഞു.

കോളാട് അങ്കണവാടി വിദ്യാർഥി ബിസ്മില്ലയിൽ മുഹമ്മദ് ഷിയാനാണ് പൊള്ളലേറ്റത്. കെ. ഷാനജിന്റെയും സി.കെ. ജസാനയുടെയും മകനായ ഷിയാന് ജന്മനാ സംസാരശേഷി യില്ല. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന കുട്ടി അപകട നില തരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/204836/case-against-aya-in-pinarayi-anganwadi-students-burn-incident)