---
title: "കണ്ണൂരിലെ കള്ളനോട്ട് കേസ് ; കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോയും അന്വേഷണം ആരംഭിച്ചു."
english_title: "Counterfeit case in Kannur;The Central Intelligence Bureau has also started an investigation."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/204834/counterfeit-case-in-kannurthe-central-intelligence-bureau-has-also-started-an-investigation"
published_at: "2024-05-12T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66409285edc6a_Untitled-5_copy.jpg"
keywords: []
---

# കണ്ണൂരിലെ കള്ളനോട്ട് കേസ് ; കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോയും അന്വേഷണം ആരംഭിച്ചു.

> **Lead Summary:** ** കണ്ണൂർ:** കണ്ണൂരിൽ കള്ളനോട്ട് പിടിച്ചകേസിൽ കേന്ദ്ര ഏജൻ സിയായ ഇന്റലിജൻസ് ബ്യൂറോ അന്വേഷണം ആരംഭിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അന്വേഷണം. കള്ളനോട്ട് സംഘത്തിന് അന്തസ്സംസ്ഥാന ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു. വ്യാഴാഴ്ച അറസ്റ്റിലായ ചെറു പുഴ പാടിയോട്ടുചാൽ സ്വദേശിനി പി.പി.ശോഭ യുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത നീലേശ്വരം സ്വദേശിയെ വിട്ടയച്ചു.

## Article Content

** കണ്ണൂർ:** കണ്ണൂരിൽ കള്ളനോട്ട് പിടിച്ചകേസിൽ കേന്ദ്ര ഏജൻ സിയായ ഇന്റലിജൻസ് ബ്യൂറോ അന്വേഷണം ആരംഭിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അന്വേഷണം. കള്ളനോട്ട് സംഘത്തിന് അന്തസ്സംസ്ഥാന ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു. വ്യാഴാഴ്ച അറസ്റ്റിലായ ചെറു പുഴ പാടിയോട്ടുചാൽ സ്വദേശിനി പി.പി.ശോഭ യുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത നീലേശ്വരം സ്വദേശിയെ വിട്ടയച്ചു.

ഇയാൾ ക്ക് സംഭവവുമായി ബന്ധമില്ലെന്നും കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്നുമാണ് പോലീസിൻ്റെ നിഗമനം. പയ്യന്നൂരിലെ ഷിജുവിനെ കഴി ഞ്ഞദിവസം കണ്ണൂരിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതികളെ ക്കുറിച്ച് സൂചന ലഭിച്ചത്. കള്ള നോട്ട് നൽകിയത് ശോഭയാണെന്നാണ് ഷിജു മൊഴി നൽകിയത്. കേസിൽ അറസ്റ്റിലായ ഷിജുവും, ശോഭയും റിമാൻഡിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/204834/counterfeit-case-in-kannurthe-central-intelligence-bureau-has-also-started-an-investigation)