---
title: "കോപ്പാലത്ത് കമ്പിപ്പാലം അറ്റകുറ്റപ്പണി  പുരോഗമിക്കുന്നു ; രാത്രിയോടെ പൂർത്തിയാകും."
english_title: "Kopalat cable-stayed bridge maintenance is in progress;It will be completed by night."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/204822/kopalat-cable-stayed-bridge-maintenance-is-in-progressit-will-be-completed-by-night"
published_at: "2024-05-12T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664086cc98333_vgvgvgvg.jpg"
keywords: []
---

# കോപ്പാലത്ത് കമ്പിപ്പാലം അറ്റകുറ്റപ്പണി  പുരോഗമിക്കുന്നു ; രാത്രിയോടെ പൂർത്തിയാകും.

> **Lead Summary:** **** കതിരൂർ പഞ്ചായത്തിലെ പൊന്ന്യം പ്രദേശത്തേയും, മാഹിയുടെ ഭാഗമായ പന്തക്കലിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന കമ്പിപ്പാലത്ത് ഇന്ന് രാവിലെ മുതലാണ് അറ്റകുറ്റപണി ആരംഭിച്ചത്. . രാവിലെ 6 മുതൽ ആരംഭിച്ച പ്രവൃത്തി രാത്രിയോടെ തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണി തീരും വരെ പാലത്തിൽ യാത്രാ നിരോധനമാണ്.

## Article Content

**** കതിരൂർ പഞ്ചായത്തിലെ പൊന്ന്യം പ്രദേശത്തേയും, മാഹിയുടെ ഭാഗമായ പന്തക്കലിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന കമ്പിപ്പാലത്ത് ഇന്ന് രാവിലെ മുതലാണ് അറ്റകുറ്റപണി ആരംഭിച്ചത്. . രാവിലെ 6 മുതൽ ആരംഭിച്ച പ്രവൃത്തി രാത്രിയോടെ തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണി തീരും വരെ പാലത്തിൽ യാത്രാ നിരോധനമാണ്.

പുഴക്ക് കുറുകെ നിർമ്മിച്ച പാലത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വർഷാ വർഷം കാലവർഷത്തിന് മുമ്പ് നാട്ടുകാർ മുൻകൈയെടുത്താണ് പാലം അറ്റകുറ്റപണി നടത്തി നവീകരിക്കുന്നത്. ഇതിനുള്ള പണവും നാട്ടുകാർ തന്നെ സ്വരൂപിക്കാറാണ് പതിവ്.

വിദ്യാർത്ഥികളടക്കം നിരവധിയാളുകളാണ് കമ്പിപ്പാലത്തെ ആശ്രയിക്കുന്നത്. ഇരു പ്രദേശങ്ങളെയും ബന്ധിപ്പിക്കാൻ പാലം വേണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇപ്പോൾ നോക്കിയാൽ കാണുന്നത്ര ദൂരത്തേക്ക് വാഹനത്തിൽ 3 കിലോമീറ്ററോളം ചുറ്റി വളഞ്ഞ് പോകേണ്ട ഗതികേടിലാണ് ഈ പ്രദേശത്തുകാർ..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/204822/kopalat-cable-stayed-bridge-maintenance-is-in-progressit-will-be-completed-by-night)