---
title: "51 ഗ്രാം എംഡിഎംഎ യുമായി കണ്ണൂർ എക്സൈസ് സംഘം പിടികൂടിയ പ്രതികൾക്ക് 10 വർഷം കഠിന തടവും,1 ലക്ഷം രൂപ വീതം പിഴയും"
english_title: "The accused caught with 51 grams of MDMA by the Kannur Excise team will be sentenced to 10 years rigorous imprisonment and a fine of Rs 1 lakh each."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/204799/the-accused-caught-with-51-grams-of-mdma-by-the-kannur-excise-team-will-be-sentenced-to-10-years-rigorous-imprisonment-and-a-fine-of-rs-1-lakh-each"
published_at: "2024-05-12T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664072fe36f5f_judge-hammer-gavel-lf-1-1024x585-1-1.jpg"
keywords: []
---

# 51 ഗ്രാം എംഡിഎംഎ യുമായി കണ്ണൂർ എക്സൈസ് സംഘം പിടികൂടിയ പ്രതികൾക്ക് 10 വർഷം കഠിന തടവും,1 ലക്ഷം രൂപ വീതം പിഴയും

> **Lead Summary:** കണ്ണൂർ: കണ്ണൂർ എക്സൈസ് പിടികൂടിയ മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് പത്ത് വർഷം കഠിനതടവ്. ഒരു ലക്ഷം രൂപ വീതം പിഴയും. വടകര വില്ലാപള്ളി കോറോത്ത് കുനിയിൽ വീട്ടിൽ എ.കെ നൗഫൽ, വില്ല്യാപള്ളി വൈക്കിലശേരി പനയുള്ളതിൽ വീട്ടിൽ പി. മുഹമ്മദ് ജുനൈദ് എന്നിവരെയാണ് വടകര അഡീ. ജില്ലാ സെഷൻസ് ജഡ്‌ജി ശിക്ഷി ച്ചത്.

## Article Content

കണ്ണൂർ: കണ്ണൂർ എക്സൈസ് പിടികൂടിയ മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് പത്ത് വർഷം കഠിനതടവ്. ഒരു ലക്ഷം രൂപ വീതം പിഴയും. വടകര വില്ലാപള്ളി കോറോത്ത് കുനിയിൽ വീട്ടിൽ എ.കെ നൗഫൽ, വില്ല്യാപള്ളി വൈക്കിലശേരി പനയുള്ളതിൽ വീട്ടിൽ പി. മുഹമ്മദ് ജുനൈദ് എന്നിവരെയാണ് വടകര അഡീ. ജില്ലാ സെഷൻസ് ജഡ്‌ജി ശിക്ഷി ച്ചത്.

പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവ് അനുഭവിക്കണം. 2022 ഡിസംബർ 31ന് പുലർച്ചെ 4.30ഓടെയാണ് കണ്ണൂർ എക്സൈസ് എൻഫോഴ്സസ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ജിജിൽ കുമാറും സംഘവും 51.116 ഗ്രാം എം.ഡി.എം.എ സഹിതം ഇരുവരെയും അറസ്റ്റ് ചെയ്ത ത്.

ബംഗ്ളൂരിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കർണ്ണാടക ആർ.ടി.സി ബസിൽ നിന്നാണ് ഇവരെ പിടികൂടിയത്. റിമാന്റിലായ പ്രതികൾക്ക് ഇതുവരെയും ജാമ്യം ലഭിച്ചിരുന്നില്ല. കണ്ണൂർ അസി. എക്സൈസൈസ് കമ്മീഷണറായിരുന്ന ടി. രാഗേഷ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി ജനാർദനൻ, കണ്ണൂർ അസി. എക്സൈസ് കമ്മീഷണർ, പി.എൽ ഷിബു എന്നിവരാണ് കേസിൽ തുടരന്വേഷണം നടത്തിയത്.

പ്രതികളെ പിടികൂടിയ സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർമാരായ പി.കെ അനിൽകുമാർ, കെ.സി ഷിബു, സിവിൽ എക്സൈസ് ഓഫീസർമാരായ ഇ. സുജിത്ത്, സി.വി റിജുൻ, ഡ്രൈവർ സോൾദേവ് എന്നിവരുമുണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. വി.കെ ജോർജ് ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/204799/the-accused-caught-with-51-grams-of-mdma-by-the-kannur-excise-team-will-be-sentenced-to-10-years-rigorous-imprisonment-and-a-fine-of-rs-1-lakh-each)