---
title: "ഡ്രൈവിംഗ് സ്കൂൾ സമരം ; അവസരം നഷ്ടമായവർ ഇനിയൊരു ഊഴത്തിനായി  6 മാസത്തോളം കാത്തിരിക്കണം"
english_title: "Driving school strike;Those who missed the chance have to wait for 6 months for another turn"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/204768/driving-school-strikethose-who-missed-the-chance-have-to-wait-for-6-months-for-another-turn"
published_at: "2024-05-12T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66405517405a7_download.jpg"
keywords: []
---

# ഡ്രൈവിംഗ് സ്കൂൾ സമരം ; അവസരം നഷ്ടമായവർ ഇനിയൊരു ഊഴത്തിനായി  6 മാസത്തോളം കാത്തിരിക്കണം

> **Lead Summary:** ****ഡ്രൈവിങ് സ്കൂൾ ഉടമ കളും, സർക്കാരും തമ്മിലുള്ള തർക്കത്തിനിടെ ഡ്രൈവിങ് ടെസ്റ്റിനുള്ള അവസരം നഷ്ടമായ 75,000 പേർക്ക് ഇനി ലൈസൻസ് കിട്ടാൻ ആറുമാസമെങ്കിലും കാത്തിരിക്കേണ്ടിവരും.

## Article Content

****ഡ്രൈവിങ് സ്കൂൾ ഉടമ കളും, സർക്കാരും തമ്മിലുള്ള തർക്കത്തിനിടെ ഡ്രൈവിങ് ടെസ്റ്റിനുള്ള അവസരം നഷ്ടമായ 75,000 പേർക്ക് ഇനി ലൈസൻസ് കിട്ടാൻ ആറുമാസമെങ്കിലും കാത്തിരിക്കേണ്ടിവരും.

ഇവരിൽ ഭൂരിഭാഗത്തിനും ലേണേഴ്‌സ് ലൈസൻസ് പുതുക്കേണ്ടിവരും. ആറുമാസത്തേക്കാണ് ലേണേഴ്‌സ് ലൈസൻസ് നൽകുന്നത്. ലേണേഴ്‌സിന്റെ കാലാവധി തീരാറാകുമ്പോഴാണ് അധികംപേരും ടെസ്റ്റിന് ഹാജരാകുന്നത്.

ഇങ്ങനെ കാത്തിരുന്ന് കിട്ടിയ അവസരമാണ് സമരത്തിനിടെ നഷ്ടമായത്. ഓരോ ഓഫീസിലെയും തിരക്കനുസരിച്ച് അടുത്ത അവസരം വൈകും. സാരഥി സോഫ്റ്റ്‌വേർ വഴിയാണ് ലൈസൻസ് ടെസ്റ്റിന് സമയം നൽകുന്നത്.

ഓരോ ഓഫീസിലെ അപേക്ഷകരുടെയും, ടെസ്റ്റിന്റെ യും എണ്ണം പരിഗണിച്ചാണ് സമയം അനുവദി ക്കുന്നത്. ഇപ്പോൾ കിട്ടിയ പരിശീലനംവെച്ച് ഭൂരിഭാഗംപേർക്കും പുതിയ രീതിയിലെ റോഡ് ടെസ്റ്റിൽ വിജയിക്കാനാകില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/204768/driving-school-strikethose-who-missed-the-chance-have-to-wait-for-6-months-for-another-turn)