---
title: "അണ്ടലൂർ താഴെക്കാവിൽ പുതുക്കി പണിയുന്ന ആചാര  മണിത്തറകൾക്ക് കുറ്റിയടിച്ചു"
english_title: "Andalur nailed the traditional bell floors which are being renewed in Attchakavi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/204705/andalur-nailed-the-traditional-bell-floors-which-are-being-renewed-in-attchakavi"
published_at: "2024-05-11T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663f929c12823_Untitled-2_copy.jpg"
keywords: []
---

# അണ്ടലൂർ താഴെക്കാവിൽ പുതുക്കി പണിയുന്ന ആചാര  മണിത്തറകൾക്ക് കുറ്റിയടിച്ചു

> **Lead Summary:** ആറാംഘട്ട പുനരുദ്ധാരണത്തിന്റെ ഭാഗമാ യി പുതുക്കി പണിയുന്ന അണ്ടലൂർ താഴെക്കാവിലെ ആചാര തറയുടെയും, മണിത്തറയുടെയും കുറ്റിയടി കർമ്മം നടത്തി. രാവിലെ ഏഴരക്കും എട്ടരയ്ക്കും ഇടയിലുള്ള ശുഭ മുഹൂർത്തത്തിലായിരുന്നു കർമ്മങ്ങൾ. കാവിന്റെ ജന്മചാരി മുരിങ്ങോളി കുഞ്ഞുരാമൻ ആചാരിയുടെയും, പ്രശസ്‌ത ശിൽപി കെ ഭാഗ്യനാഥ് ചമ്പാടിന്റെയും കാർമികത്വത്തിലാണ് കുറ്റിയടിച്ചത്.

## Article Content

ആറാംഘട്ട പുനരുദ്ധാരണത്തിന്റെ ഭാഗമാ യി പുതുക്കി പണിയുന്ന അണ്ടലൂർ താഴെക്കാവിലെ ആചാര തറയുടെയും, മണിത്തറയുടെയും കുറ്റിയടി കർമ്മം നടത്തി. രാവിലെ ഏഴരക്കും എട്ടരയ്ക്കും ഇടയിലുള്ള ശുഭ മുഹൂർത്തത്തിലായിരുന്നു കർമ്മങ്ങൾ. കാവിന്റെ ജന്മചാരി മുരിങ്ങോളി കുഞ്ഞുരാമൻ ആചാരിയുടെയും, പ്രശസ്‌ത ശിൽപി കെ ഭാഗ്യനാഥ് ചമ്പാടിന്റെയും കാർമികത്വത്തിലാണ് കുറ്റിയടിച്ചത്.

കാവിന്റെ ആദ്യത്തെ ആരാധന സങ്കേതമെന്നു കരുതുന്നതും ഉത്സവ സമയത്ത് ആചാരപരമായ ആട്ടം നടത്തി വരുന്നതുമായ താഴെക്കാവിൽ ആട്ട സമയത്ത് ദൈവത്താറീശ്വരൻ ഇരിക്കുന്ന മണി തറയും, അഭിമുഖമായി സ്ഥിതി ചെയ്യുന്ന വലിയ തറയുടെയും പുനരുദ്ധാരണമാ ണ് ദേവഹിത പ്രകാരം നടക്കുന്നത്. നവീകരണത്തിൻ്റെ ഭാഗമായി നിലവിൽ ആരാധിച്ചു വരുന്ന നിത്യ ദീപം ബാലാലയ സ്വഭാവത്തിൽ മാറ്റിയിരുന്നു.

കുറ്റിയടിക്ക് മുന്നോടിയായി ആചാരത്തറ നവീകരിക്കേണ്ട സ്ഥലത്ത് നവധാന്യങ്ങൾ വിതറി ദേവ പ്രീതി വരുത്തുന്ന കർമ്മം കഴിഞ്ഞ ദിവസം നടന്നിരുന്നു. കുറ്റിയടി ചടങ്ങിന് ഒന്നാം ഊരാളാൻ പനോളി മുകുന്ദനച്ചൻ, രണ്ടാം ഊരാളാൻ തട്ടാലിയത് ഗിരീശനച്ചൻ, എക്സിക്യൂട്ടീവ് ഓഫീസർ കെ.സജിത്ത്, പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ആലക്കാടൻ സതീശൻ, ക്ഷേത്രം സെക്രട്ടറി അരയാക്കണ്ടി സലിം, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പാട്ടക്ക ദിവാകരൻ എന്നിവർ നേതൃത്വം നൽകി. ഏതാണ്ട് 14ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷി ക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/204705/andalur-nailed-the-traditional-bell-floors-which-are-being-renewed-in-attchakavi)