---
title: "കൂത്തുപറമ്പിൽ വഴി ചോദിച്ചെത്തി വയോധികനെ കുത്തിക്കൊല്ലാൻ ശ്രമം ; പാട്യം സ്വദേശി അറസ്റ്റിൽ"
english_title: "Old man got attacked  while enquiry route at kuthuparmba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/204483/old-man-got-attacked-while-enquiry-route-at-kuthuparmba"
published_at: "2024-05-10T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663e3d36110cf_download.jpeg"
keywords: []
---

# കൂത്തുപറമ്പിൽ വഴി ചോദിച്ചെത്തി വയോധികനെ കുത്തിക്കൊല്ലാൻ ശ്രമം ; പാട്യം സ്വദേശി അറസ്റ്റിൽ

> **Lead Summary:** കൂത്തുപറമ്പിൽ വഴി ചോദിച്ചെത്തി വയോധികനെ കുത്തിക്കൊല്ലാൻ ശ്രമം. പ്രതിയെ കൂത്തുപറമ്പ് സി.ഐ ടി.എസ്. ശ്രീജിത്തിന്റെ നിർദേശപ്രകാരം എസ്.ഐ മനോജ് പിടികൂടി. പൂക്കോട് സ്വദേശി സുരേന്ദ്രനാണ് കുത്തേറ്റത്.

## Article Content

കൂത്തുപറമ്പിൽ വഴി ചോദിച്ചെത്തി വയോധികനെ കുത്തിക്കൊല്ലാൻ ശ്രമം. പ്രതിയെ കൂത്തുപറമ്പ് സി.ഐ ടി.എസ്. ശ്രീജിത്തിന്റെ നിർദേശപ്രകാരം എസ്.ഐ മനോജ് പിടികൂടി. പൂക്കോട് സ്വദേശി സുരേന്ദ്രനാണ് കുത്തേറ്റത്.

ഗുരുതര പരിക്കേറ്റ സുരേന്ദ്രൻ പരിയാരം മെഡി. കോളേജാശുപത്രിയിൽ ചികിത്സയിലാണ്. സുരേന്ദ്രനെ കുത്തിക്കൊല്ലാൻ ശ്രമിച്ചതിന് പാട്യം കൊങ്ങാറ്റ പാലോറയിൽ പത്മനാഭനെ (61)യാണ് പിടികൂടിയത്.

ഇന്നലെ രാത്രി പത്മനാഭൻ വഴി ചോദിച്ച് സുരേന്ദ്രന്റെ വീട്ടിലെത്തി. സുരേന്ദ്രൻ വഴി പറഞ്ഞുകൊടുക്കുകയും, കാണി ച്ചുകൊടുക്കുകയും ചെയ്തു. കാണിച്ചുകൊടുക്കുന്നതിനിട യിൽ പത്മനാഭൻ സുരേന്ദ്രനുമായി വാക്ക് തർക്കത്തിലായി.

അതിനിടയിൽ കൈവശമു ണ്ടായിരുന്ന കത്തി കൊണ്ട് സുരേന്ദ്രനെ കുത്തുകയാ യിരുന്നു. മദ്യലഹരിയിലാ യിരുന്നുവത്രെ പത്മനാഭൻ. സംഭവശേഷം രക്ഷപ്പെട്ട പത്മ നാഭനെ ഉച്ചയോടെയാണ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/204483/old-man-got-attacked-while-enquiry-route-at-kuthuparmba)