---
title: "ശ്രദ്ധിക്കുക, തലശേരിക്ക് പുറമെ  ചൊക്ലിയിലും മോഷ്ടാക്കൾ ;  പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവർച്ചാശ്രമം"
english_title: "Note, apart from Thalassery, thieves also in Chokli;Burglary attempt by breaking into a locked house"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/204477/note-apart-from-thalassery-thieves-also-in-chokliburglary-attempt-by-breaking-into-a-locked-house"
published_at: "2024-05-10T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663e347cb5068_Untitled-4_copy.jpg"
keywords: []
---

# ശ്രദ്ധിക്കുക, തലശേരിക്ക് പുറമെ  ചൊക്ലിയിലും മോഷ്ടാക്കൾ ;  പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവർച്ചാശ്രമം

> **Lead Summary:** **ചൊക്ലി: ** തലശേരിക്ക് പുറമെ ചൊക്ലിയിലും മോഷ്ടാക്കളെത്തി. ചൊക്ലി മേനപ്രം കുറ്റി യിൽപീടികയിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവർച്ചയ്ക്ക് ശ്രമം. കുമ്പളപ്പാറത്ത് താഴെകുനിയിൽ ഇസ്‌മയിലിന്റെ മകളുടെ വീട്ടിലാണ് കവർച്ചാശ്രമം അരങ്ങേറിയത്. കഴിഞ്ഞ ദിവസം രാത്രി വീടിൻ്റെ മുൻ വാതിലിന്റെ പൂട്ട് പൊളിച്ചാണ് കള്ളൻ അകത്തുകയറിയത്.

## Article Content

**ചൊക്ലി: ** തലശേരിക്ക് പുറമെ ചൊക്ലിയിലും മോഷ്ടാക്കളെത്തി. ചൊക്ലി മേനപ്രം കുറ്റി യിൽപീടികയിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവർച്ചയ്ക്ക് ശ്രമം. കുമ്പളപ്പാറത്ത് താഴെകുനിയിൽ ഇസ്‌മയിലിന്റെ മകളുടെ വീട്ടിലാണ് കവർച്ചാശ്രമം അരങ്ങേറിയത്. കഴിഞ്ഞ ദിവസം രാത്രി വീടിൻ്റെ മുൻ വാതിലിന്റെ പൂട്ട് പൊളിച്ചാണ് കള്ളൻ അകത്തുകയറിയത്.

കിടപ്പുമുറിയിൽ ഉൾപ്പെടെ കയറി അലമാരയിലുള്ള സാധനങ്ങളടക്കം വാരിവലിച്ചിട്ട നിലയിലാണ്. എന്നാൽ ഒന്നും നഷ്ടമായിട്ടില്ല. പൂട്ടിയിട്ട വീട് രണ്ട് ദിവസത്തിലൊരിക്കൽ വൃത്തി യാക്കാറുണ്ട്. ഇതിനായി എത്തി യപ്പോഴാണ് കവർച്ചാശ്രമം നട ന്നതായി മനസിലായത്. ചൊക്ലി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/204477/note-apart-from-thalassery-thieves-also-in-chokliburglary-attempt-by-breaking-into-a-locked-house)