---
title: "പാനൂർ ബോംബ് സ്ഫോടനക്കേസ് ; ജാമ്യംതേടി 4 പ്രതികൾ കോടതിയെ സമീപിക്കും"
english_title: "Panur bomb blast case;4 accused will approach the court seeking bail"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/204373/panur-bomb-blast-case4-accused-will-approach-the-court-seeking-bail"
published_at: "2024-05-10T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663dc418cffee_Untitled-2_copy.jpg"
keywords: []
---

# പാനൂർ ബോംബ് സ്ഫോടനക്കേസ് ; ജാമ്യംതേടി 4 പ്രതികൾ കോടതിയെ സമീപിക്കും

> **Lead Summary:** **പാനൂർ: **പാനൂർ സ്ഫോടനക്കേ സിൽ റിമാൻഡിലുള്ള പ്രതികൾക്കായി തിങ്കളാഴ്ച ജാമ്യാപേക്ഷ സമർപ്പിക്കും. തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുൻപാകെയാണ് അഭിഭാഷകനായ കെ.പ്രത്യു മുഖാന്തരം ജാമ്യാപേക്ഷ സമർപ്പിക്കുന്നത്. കേസിലെ നാല് പ്രതികൾക്കു വേണ്ടിയാണ് ജാമ്യാപേക്ഷ നൽകുന്നത്.

## Article Content

**പാനൂർ: **പാനൂർ സ്ഫോടനക്കേ സിൽ റിമാൻഡിലുള്ള പ്രതികൾക്കായി തിങ്കളാഴ്ച ജാമ്യാപേക്ഷ സമർപ്പിക്കും. തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുൻപാകെയാണ് അഭിഭാഷകനായ കെ.പ്രത്യു മുഖാന്തരം ജാമ്യാപേക്ഷ സമർപ്പിക്കുന്നത്. കേസിലെ നാല് പ്രതികൾക്കു വേണ്ടിയാണ് ജാമ്യാപേക്ഷ നൽകുന്നത്.

നേരത്തേ ജാമ്യാപേക്ഷ തള്ളിയിരുന്നു. കൂത്തുപറമ്പ് അസിസ്റ്റന്റ് പോലീസ് കമ്മിഷണർ കെ.വി. വേണുഗോപാൽ, പാനൂർ ഇൻ സ്പെക്ടർ കെ.പ്രേംസദൻ എന്നിവരുടെ നേതൃത്വത്തിലുള്ള സം ഘമാണ് കേസന്വേഷിക്കുന്നത്.

സ്ഫോടനത്തിൽ മരിച്ച എലിക്കൊത്തൻ്റവിട ഷരിൽ ഉൾപ്പെടെ 15 പ്രതികളാണുള്ളത്. കഴിഞ്ഞ മാസം അഞ്ചിനാണ് കുന്നോത്തുപറമ്പ് മുളിയാത്തോ ടിൽ നിർമാണത്തിലുള്ള വീടിൻ്റെ ടെറസിൽനിന്ന് ബോംബ് നിർമിക്കുന്നതിനിടെ സ്ഫോടനമു ണ്ടായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/204373/panur-bomb-blast-case4-accused-will-approach-the-court-seeking-bail)