---
title: "പാനൂരിൽ വീണ്ടും ഭീതി വിതച്ച്  തെരുവ് നായക്കൂട്ടം ;  പത്ര ഏജൻ്റിന് ഗുരുതര പരിക്ക്"
english_title: "A group of stray dogs spread fear again in Panur;Press agent seriously injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/204330/a-group-of-stray-dogs-spread-fear-again-in-panurpress-agent-seriously-injured"
published_at: "2024-05-10T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663d9fe2053e5_Untitled-2_copy.jpg"
keywords: []
---

# പാനൂരിൽ വീണ്ടും ഭീതി വിതച്ച്  തെരുവ് നായക്കൂട്ടം ;  പത്ര ഏജൻ്റിന് ഗുരുതര പരിക്ക്

> **Lead Summary:** **പാനൂർ : ** തെരുവ് നായകളുടെ ആക്രമണത്തിൽ പത്ര ഏജൻ്റിന് ഗുരുതരമായി പരിക്കേറ്റു. പത്ര ഏജൻ്റ് കൂറ്റേരിയിലെ എരയൻ്റവിട സത്യനെയാണ് ഈസ്റ്റ് കൂറ്റേരി ശ്രീനാരായണ വായനശാലയ്ക്ക് സമീപത്ത് സ്കൂട്ടറിൽ പത്രവിതരണത്തിനിടെ തെരുവ് നായകൾ ആക്രമിച്ചത്.

## Article Content

**പാനൂർ : ** തെരുവ് നായകളുടെ ആക്രമണത്തിൽ പത്ര ഏജൻ്റിന് ഗുരുതരമായി പരിക്കേറ്റു. പത്ര ഏജൻ്റ് കൂറ്റേരിയിലെ എരയൻ്റവിട സത്യനെയാണ് ഈസ്റ്റ് കൂറ്റേരി ശ്രീനാരായണ വായനശാലയ്ക്ക് സമീപത്ത് സ്കൂട്ടറിൽ പത്രവിതരണത്തിനിടെ തെരുവ് നായകൾ ആക്രമിച്ചത്.

ഇടത് കൈയുടെ എല്ല് പൊട്ടിയ സത്യനെ തലശേരി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ പ്രദേശത്ത് തെരുവ് നായകളുടെ ആക്രമണത്തിൽ ഇതിന് മുമ്പും നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/204330/a-group-of-stray-dogs-spread-fear-again-in-panurpress-agent-seriously-injured)