---
title: "മീത്തലെ ചമ്പാട് കെ സി കെ നഗറിൽ സിപിഎം നേതാവ് കെ സി കെ അടിയോടിയുടെ 55 ആം ചരമവാർഷിക ദിനം ആചരിച്ചു"
english_title: "55th death anniversary of CPM leader KCK Adiyoti celebrated at Mithale Champat KCK Nagar"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/204235/55th-death-anniversary-of-cpm-leader-kck-adiyoti-celebrated-at-mithale-champat-kck-nagar"
published_at: "2024-05-09T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663cd6535bcfa_Untitled-9_copy.jpg"
keywords: []
---

# മീത്തലെ ചമ്പാട് കെ സി കെ നഗറിൽ സിപിഎം നേതാവ് കെ സി കെ അടിയോടിയുടെ 55 ആം ചരമവാർഷിക ദിനം ആചരിച്ചു

> **Lead Summary:** **ചമ്പാട്:** മീത്തലെ ചമ്പാട് കെ സി കെ നഗറിൽ സിപിഎം നേതാവ് കെ സി കെ അടിയോടിയുടെ 55 ആം ചരമവാർഷിക ദിനം ആചരിച്ചു പ്രകടനം, പുഷ്പാർച്ചന, കുടുംബ സംഗമം എന്നീ പരിപാടികളോടെയാണ് വാർഷികം ആചരിച്ചത്.

## Article Content

**ചമ്പാട്:** മീത്തലെ ചമ്പാട് കെ സി കെ നഗറിൽ സിപിഎം നേതാവ് കെ സി കെ അടിയോടിയുടെ 55 ആം ചരമവാർഷിക ദിനം ആചരിച്ചു പ്രകടനം, പുഷ്പാർച്ചന, കുടുംബ സംഗമം എന്നീ പരിപാടികളോടെയാണ് വാർഷികം ആചരിച്ചത്.

മീത്തലെ ചമ്പാട് നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. സി പി എം ഏരിയാ കമ്മിറ്റി അംഗം ഇ വിജയൻ മാസ്റ്റർ, ലോക്കൽ സെക്രട്ടറി കെ ജയരാജൻ മാസ്റ്റർ, കെ സി കെ നഗർ ബ്രാഞ്ച് സെക്രട്ടറി കെ പി ശശിധരൻ, ടി ഹരിദാസ്, കെ രവീന്ദ്രൻ മാസ്റ്റർ, പി പി ലളിത, കെ കെ വിനോദിനി, പി പ്രസന്ന തുടങ്ങിയവർ നേതൃത്വം നൽകി.

സ്മൃതി കുടിരത്തിൽ പുഷ്പാർച്ചനക്ക് ശേഷം നടന്ന കുടുംബ സംഗമത്തിൽ ടി ഹരിദാസ് അധ്യക്ഷനായി. ഇ വിജയൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. കെ ജയരാജൻ മാസ്റ്റർ, കെ പി ശശിധരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/204235/55th-death-anniversary-of-cpm-leader-kck-adiyoti-celebrated-at-mithale-champat-kck-nagar)