---
title: "സംസ്ഥാനത്ത് പ്ലസ് ടു വിജയശതമാനത്തിൽ കുറവ് ; ഇത്തവണ വിജയശതമാനം 78.69"
english_title: "Decrease in Plus Two pass percentage in the state;This time the pass percentage is 78.69"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/204215/decrease-in-plus-two-pass-percentage-in-the-statethis-time-the-pass-percentage-is-7869"
published_at: "2024-05-09T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663cb13dc7a9a_download.jpg"
keywords: []
---

# സംസ്ഥാനത്ത് പ്ലസ് ടു വിജയശതമാനത്തിൽ കുറവ് ; ഇത്തവണ വിജയശതമാനം 78.69

> **Lead Summary:** ****ഈ വർഷത്തെ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 78.69 ശതമാനമാണ് വിജയം. 2024 സ്കൂളിൽ നിന്ന് കേന്ദ്രങ്ങളിൽ 3,74,755 പേർ പരീക്ഷയെഴുതി. ഇതിൽ 2,94,888 പേർ പേർ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷത്തെക്കാൾ കുറവാണ് വിജയ ശതമാനം.

## Article Content

****ഈ വർഷത്തെ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 78.69 ശതമാനമാണ് വിജയം. 2024 സ്കൂളിൽ നിന്ന് കേന്ദ്രങ്ങളിൽ 3,74,755 പേർ പരീക്ഷയെഴുതി. ഇതിൽ 2,94,888 പേർ പേർ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷത്തെക്കാൾ കുറവാണ് വിജയ ശതമാനം.

മുൻ വർഷം 82.95 ശതമാനമായിരുന്നു വിജയം. ഇത്തവണ 4.26 ശതമാനത്തിന്റെ കുറവുണ്ട്. സയൻസ് ഗ്രൂപ്പിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത് 1,60,696 പേരാണ്. വിജയശതമാനം 84.84, ഹ്യുമാനിറ്റിസിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത് 51,144 പേരാണ്. വിജയശതമാനം 67.09, കോമേഴ്സ് ഗ്രൂപ്പിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത് 83,048, വിജയശതമാനം 76.11 ആണ്. തിരുവനന്തപുരം പിആർഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.

പരീക്ഷയിൽ വിജയം നേടിയ എല്ലാ വിദ്യാർഥികളെയും വിദ്യാഭ്യാസമന്ത്രി അഭിനന്ദിച്ചു. വിജയശതമാനം കൂടുതൽ എറണാകുളം ജില്ലയിലും, കുറവ് പത്തനംതിട്ട ജില്ലയിലുമാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/204215/decrease-in-plus-two-pass-percentage-in-the-statethis-time-the-pass-percentage-is-7869)