---
title: "പുല്ലൂക്കരയിൽ മുസ്ലിം ലീഗ് പ്രവർത്തകർ സി പി എം പ്രവർത്തകനെതിരെ ഭീഷണി മുഴക്കിയതായി പരാതി ; ക്രിമിനൽ സംഘങ്ങളെ ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് സി പി എം"
english_title: "Complaint that Muslim League workers threatened CPM worker in Pullukkara;CPM will mobilize the people to face the criminal gangs"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/204197/complaint-that-muslim-league-workers-threatened-cpm-worker-in-pullukkaracpm-will-mobilize-the-people-to-face-the-criminal-gangs"
published_at: "2024-05-09T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663ca191894db_Untitled-6_copy.jpg"
keywords: []
---

# പുല്ലൂക്കരയിൽ മുസ്ലിം ലീഗ് പ്രവർത്തകർ സി പി എം പ്രവർത്തകനെതിരെ ഭീഷണി മുഴക്കിയതായി പരാതി ; ക്രിമിനൽ സംഘങ്ങളെ ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് സി പി എം

> **Lead Summary:** **പുല്ലൂക്കര: **പുല്ലൂക്കര, മുക്കിൽ പീടിക ഭാഗങ്ങളിൽ മുസ്ലിം ലീഗ് നിരന്തരം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് സി പി എം. കഴിഞ്ഞ ദിവസം സി പി എം അനുഭാവിയായ ഗുരിക്കളവിട മഹറൂഫിനെ മുക്കിൽ പീടിക ടൗണിൽ വച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ചൊക്ലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

## Article Content

**പുല്ലൂക്കര: **പുല്ലൂക്കര, മുക്കിൽ പീടിക ഭാഗങ്ങളിൽ മുസ്ലിം ലീഗ് നിരന്തരം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് സി പി എം. കഴിഞ്ഞ ദിവസം സി പി എം അനുഭാവിയായ ഗുരിക്കളവിട മഹറൂഫിനെ മുക്കിൽ പീടിക ടൗണിൽ വച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ചൊക്ലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

നേരത്തെ ഇലക്ഷൻ പ്രചരണത്തിനിടെ സിപിഎം നേതാവ് ധനഞ്ജയൻ ഉൾപ്പടെയുള്ളവരെ ലീഗ് പ്രവർത്തകർ തടഞ്ഞുവച്ച് മർദ്ദിച്ചിരുന്നു. അക്രമി സംഘത്തെ നിലക്കുനിർത്താൻ മുസ്ലിം ലീഗ് തയ്യാറായില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ഇത്തരം സംഘങ്ങളെ അടിച്ചമർത്തുമെന്ന് സി പി എം ലോക്കൽ സെക്രട്ടറി എൻ.അനൂപ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/204197/complaint-that-muslim-league-workers-threatened-cpm-worker-in-pullukkaracpm-will-mobilize-the-people-to-face-the-criminal-gangs)