---
title: "പാനൂരിൽ  സ്കൂട്ടറിന്  പിന്നിൽ ടിപ്പറിടിച്ച്  +2 വിദ്യാർത്ഥിക്ക്  ദാരുണാന്ത്യം ; സുഹൃത്തിന് പരിക്ക്  "
english_title: "+2 student ends tragically after falling behind scooter in Panur;A friend is injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/204022/2-student-ends-tragically-after-falling-behind-scooter-in-panura-friend-is-injured"
published_at: "2024-05-08T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663b71092887f_Untitled-3_copy.jpg"
keywords: []
---

# പാനൂരിൽ  സ്കൂട്ടറിന്  പിന്നിൽ ടിപ്പറിടിച്ച്  +2 വിദ്യാർത്ഥിക്ക്  ദാരുണാന്ത്യം ; സുഹൃത്തിന് പരിക്ക്  

> **Lead Summary:** **പാനൂർ : **പാനൂരിനടുത്ത് പാറാട് ബുധനാഴ്ച 3.15 ഓടെയായിരുന്നു അപകടം. പാലത്തായി സ്വദേശി ചെറിയപറമ്പത്ത് ഫായിസ് ആണ് മരിച്ചത്. സുഹൃത്ത് തൂവക്കുന്നിലെ ചാലുപറമ്പത്ത് ആത്തിഖിന് പരിക്കേറ്റു.

## Article Content

**പാനൂർ : **പാനൂരിനടുത്ത് പാറാട് ബുധനാഴ്ച 3.15 ഓടെയായിരുന്നു അപകടം. പാലത്തായി സ്വദേശി ചെറിയപറമ്പത്ത് ഫായിസ് ആണ് മരിച്ചത്. സുഹൃത്ത് തൂവക്കുന്നിലെ ചാലുപറമ്പത്ത് ആത്തിഖിന് പരിക്കേറ്റു.

ഇരുവരും സഞ്ചരിച്ച ഏക്സസ് സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കെ.കെ.വി.എം ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ഫായിസ്.

പാറാട് ടി പി ജി എം സ്കൂളിന് സമീപത്താണ് അപകടം നടന്നത്. പാനൂർ ഭാഗത്തേക്ക് വരികയായിരുന്നു വാഹനങ്ങൾ. അപകടത്തെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. കൊളവല്ലൂർ പൊലീസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/204022/2-student-ends-tragically-after-falling-behind-scooter-in-panura-friend-is-injured)