---
title: "വിഷ്ണു പ്രിയ കൊലക്കേസ് വിധി 10ന് "
english_title: "Vishnu Priya murder case verdict on 10"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/203910/vishnu-priya-murder-case-verdict-on-10"
published_at: "2024-05-08T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663b1527e6dc3_download_(2).jpg"
keywords: []
---

# വിഷ്ണു പ്രിയ കൊലക്കേസ് വിധി 10ന് 

> **Lead Summary:** പാനൂർ**(www.panoornews.in**)പ്രണയാർത്ഥന നിരസിച്ച വൈരാഗ്യം കാരണം പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയയെ വീട്ടിനകത്ത് കൊലപ്പെടുത്തിയ കേസിന്റെ വിധി 10ന് പറയും.

## Article Content

പാനൂർ**(www.panoornews.in**)പ്രണയാർത്ഥന നിരസിച്ച വൈരാഗ്യം കാരണം പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയയെ വീട്ടിനകത്ത് കൊലപ്പെടുത്തിയ കേസിന്റെ വിധി 10ന് പറയും.

തലശ്ശേരി അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജ് എ.വി. മൃദുല ഈമാസം 10 ലേക്ക് മാറ്റിയത്. മാനന്തേരിയിലെ ശ്യാംജിത്ത് ആണ് കേസിലെ പ്രതി. 2022 ഒക്ടോബർ 22ന് ഉച്ചയ്ക്കാണ് കേസിനാസ് പദമായ സംഭവം.

2023 സെപ്റ്റംബർ 21നാണ് കേസിൻ്റെ വിചാരണ തുടങ്ങിയത്. സംഭവം നടന്ന് ഒരുവർഷം പൂർത്തിയാകുന്നതിന് മുമ്പ് വിചാരണ തുടങ്ങി. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലായതിനാലാണ് വിചാരണ വേഗത്തിലായത്.കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്ത് കുമാറും പ്രതിക്കായി  അഡ്വ.എസ് പ്രവീൺ, അഡ്വ.അഭിലാഷ് മാത്തൂർ എന്നിവരുമാണ് ഹാജരാകുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/203910/vishnu-priya-murder-case-verdict-on-10)