---
title: "കണ്ണൂരേക്ക് പോകുകയായിരുന്ന ജീപ്പ്  ദേശീയപാതയിൽ നിന്നും നിയന്ത്രണം തെറ്റി താഴെ സർവീസ് റോഡിലൂടെ പോകുകയായിരുന്ന ഓട്ടോക്ക് മുകളിൽ വീണു ; 3 പേർക്ക് പരിക്ക്"
english_title: "The jeep going to Kannur lost control from the national highway and fell on top of the auto which was going on the service road below;3 people injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/203798/the-jeep-going-to-kannur-lost-control-from-the-national-highway-and-fell-on-top-of-the-auto-which-was-going-on-the-service-road-below3-people-injured"
published_at: "2024-05-07T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663a22c51d6ce_Untitled-11_copy.jpg"
keywords: []
---

# കണ്ണൂരേക്ക് പോകുകയായിരുന്ന ജീപ്പ്  ദേശീയപാതയിൽ നിന്നും നിയന്ത്രണം തെറ്റി താഴെ സർവീസ് റോഡിലൂടെ പോകുകയായിരുന്ന ഓട്ടോക്ക് മുകളിൽ വീണു ; 3 പേർക്ക് പരിക്ക്

> **Lead Summary:** ****എടക്കാട് പുതിയ ദേശീയപാതയിൽ വാഹനാപകടം.ചൊവ്വാഴ്ച ഉച്ചയോടെയാണ് നിയന്ത്രണം വിട്ട ജീപ്പ് - സർവ്വീസ് റോഡിലൂടെ പോകുന്ന ഓട്ടോറിക്ഷയുടെ മുകളിൽ വീണ് മൂന്ന് പേർക്ക് പരിക്കേറ്റത്.

## Article Content

****എടക്കാട് പുതിയ ദേശീയപാതയിൽ വാഹനാപകടം.ചൊവ്വാഴ്ച ഉച്ചയോടെയാണ് നിയന്ത്രണം വിട്ട ജീപ്പ് - സർവ്വീസ് റോഡിലൂടെ പോകുന്ന ഓട്ടോറിക്ഷയുടെ മുകളിൽ വീണ് മൂന്ന് പേർക്ക് പരിക്കേറ്റത്.

ഇവരെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതിയ ദേശീയപാത വഴി കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് സർവ്വീസ് റോഡിലൂടെ യാത്രക്കാരിയുമായ് പോവുകയായിരുന്ന ഓട്ടോയ്ക്ക് മുകളിലേക്ക് മറിയുകയായിരുന്നു.

അപകടത്തിൽപ്പെട്ട ഓട്ടോ മൂന്നോട്ട് നീങ്ങി സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീക്കും പരിക്കേറ്റു ഇവരെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആരുടെയും പരിക്ക് ഗുരു തരമല്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/203798/the-jeep-going-to-kannur-lost-control-from-the-national-highway-and-fell-on-top-of-the-auto-which-was-going-on-the-service-road-below3-people-injured)