---
title: "കാസർകോട് ആംബുലൻസും, കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി."
english_title: "The death toll in the accident between an ambulance and a car in Kasaragod has risen to three."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/203755/the-death-toll-in-the-accident-between-an-ambulance-and-a-car-in-kasaragod-has-risen-to-three"
published_at: "2024-05-07T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639fc0f217cf_Untitled-8_copy.jpg"
keywords: []
---

# കാസർകോട് ആംബുലൻസും, കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.

> **Lead Summary:** ****ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.മൂന്ന് പേരുടെ നില ഗുരുതരമാണ്. മഞ്ചേശ്വരം, കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മൂന്ന് പേർ മരിച്ചത്. ഗുരുവായൂർ സ്വദേശി ശ്രീനാഥ്, ശരത് മേനോൻ കാറിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരാളുമാണ് മരിച്ചത് .

## Article Content

****ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.മൂന്ന് പേരുടെ നില ഗുരുതരമാണ്. മഞ്ചേശ്വരം, കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മൂന്ന് പേർ മരിച്ചത്. ഗുരുവായൂർ സ്വദേശി ശ്രീനാഥ്, ശരത് മേനോൻ കാറിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരാളുമാണ് മരിച്ചത് .

കാസർകോട് നിന്നും മംഗളൂരിലേക്ക് പോവുകയായിരുന്ന ആംബുലൻസും ബംഗ്ളൂരുവിൽ നിന്നും വരികയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം . മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മരിച്ച മൂന്ന് പേരും കാർ യാത്രക്കാരാണ്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ആംബുലൻസ് എതിർവശത്ത് കൂടി സഞ്ചരിച്ചതാണത്രെ അപകടകാരണം.

ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി ഉഷ,ശിവദാസ് ഡ്രൈവർ എന്നിവർക്കും ഗുരുതരമായി പരിക്കുണ്ട്. ഇവരെ മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്നലെ ചട്ടഞ്ചാൽ ഭാഗത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ ഉഷയെ വിദഗധ ചികിൽസക്ക് ആംബുലൻസിൽ കൊണ്ട് പോകവെയാണ് അപകടം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/203755/the-death-toll-in-the-accident-between-an-ambulance-and-a-car-in-kasaragod-has-risen-to-three)