---
title: "മാഹിയിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 3000 ത്തോളം ലിറ്റർ ഡീസൽ കോപ്പാലത്തുവച്ച് പിടികൂടി ; 2 പേർ അറസ്റ്റിൽ"
english_title: "About 3000 liters of diesel smuggled from Mahi to Kerala was seized at Kopalam;2 people arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/203566/about-3000-liters-of-diesel-smuggled-from-mahi-to-kerala-was-seized-at-kopalam2-people-arrested"
published_at: "2024-05-06T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6638f8051dd15_Untitled-2_copy.jpg"
keywords: []
---

# മാഹിയിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 3000 ത്തോളം ലിറ്റർ ഡീസൽ കോപ്പാലത്തുവച്ച് പിടികൂടി ; 2 പേർ അറസ്റ്റിൽ

> **Lead Summary:** **പാനൂർ **കുഴൽക്കിണർ കുഴിക്കുന്ന സംഘമെന്ന വ്യാജേന ലോറിയിൽ കടത്തിയ 3000 ലിറ്റർ ഡീസൽ പിടികൂടി. ടി.എൻ 34 AD 9911 ഐച്ചർ മിനിലോറിയിൽ രഹസ്യ ടാങ്കുകളാക്കിയാണ് ഡീസൽ കടത്തുന്നത്.

## Article Content

**പാനൂർ **കുഴൽക്കിണർ കുഴിക്കുന്ന സംഘമെന്ന വ്യാജേന ലോറിയിൽ കടത്തിയ 3000 ലിറ്റർ ഡീസൽ പിടികൂടി. ടി.എൻ 34 AD 9911 ഐച്ചർ മിനിലോറിയിൽ രഹസ്യ ടാങ്കുകളാക്കിയാണ് ഡീസൽ കടത്തുന്നത്.

ജില്ലാ പോലീസ് മേധാവിയുടെ രഹസ്യ വിഭാഗത്തിന് ലഭിച്ച വിവരത്തെ തുടർന്ന് തലശ്ശേരി എ.എസ്.പിയുടെ ചുമതല വഹിക്കുന്ന കണ്ണൂർ എ.സി.പി സിബി ടോം, ന്യൂമാഹി എസ് ഐ വി.കെ അനീഷ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് കോപ്പാലത്ത് വെച്ച് ഡീസൽ കടത്ത് പിടികൂടിയത്.

പട്ടാമ്പി സ്വദേശികളായ ഷൗക്കത്തലി, പ്രഭാത് കുമാർ എന്നിവരെ അറസ്റ്റു ചെയ്തു. നേരത്തെയും ഇത്തരത്തിൽ പ്രതികൾ ഡീസൽ കടത്തിയിട്ടുണ്ട്. കേരളത്തെ അപേക്ഷിച്ച് മാഹിയിലെ ആകർഷിക്കുന്ന നികുതി കുറവാണ് ഡീസൽ കടത്തിന് പിന്നിലെ പ്രധാന ഘടകം. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരാനാണ് പൊലീസിൻ്റെ തീരുമാനം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/203566/about-3000-liters-of-diesel-smuggled-from-mahi-to-kerala-was-seized-at-kopalam2-people-arrested)