---
title: "സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു ; സംവിധാനം ചെയ്തത് എം മുകുന്ദൻ്റെ ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യയടക്കം 16 സിനിമകൾ"
english_title: "Director and screenwriter Harikumar passed away;Directed 16 films including M Mukundan's Autorickshaw Driver's Wife"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/203532/director-and-screenwriter-harikumar-passed-awaydirected-16-films-including-m-mukundans-autorickshaw-drivers-wife"
published_at: "2024-05-06T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6638ddcc58256_Untitled-2_copy.jpg"
keywords: []
---

# സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു ; സംവിധാനം ചെയ്തത് എം മുകുന്ദൻ്റെ ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യയടക്കം 16 സിനിമകൾ

> **Lead Summary:** സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1981 ൽ പുറത്തിറങ്ങിയ ആമ്പൽപൂവായിരുന്നു ഹരികുമാറിന്റെ ആദ്യ സിനിമ.

## Article Content

സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1981 ൽ പുറത്തിറങ്ങിയ ആമ്പൽപൂവായിരുന്നു ഹരികുമാറിന്റെ ആദ്യ സിനിമ.

സുകുമാരി, ജഗതി ശ്രീകുമാർ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ.1994ൽ എം. ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ സംവിധാനം ചെയ്ത സുകൃതം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ ചിത്രമാണ്. മമ്മൂട്ടി, ഗൗതമി എന്നിവർ പ്രധാനകഥപാത്രങ്ങളെ അവതരിപ്പിച്ച സുകൃതം ഏറ്റവും നല്ല മലയാള സിനിമയ്ക്കുള്ള ദേശീയ പൂരസ്‌കാരം നേടുകയും ചെയ്തു‌.

ജാലകം, ഊഴം, അയനം, ഉദ്യാനപാലകൻ, സ്വയംവരപ്പന്തൽ, എഴുന്നള്ളത്ത് തുടങ്ങി പതിനാറോളം സിനിമകൾ സംവിധാനം ചെയ്‌തു. എം മുകുന്ദന്റെ തിരക്കഥയിൽ സുരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ എന്നിവർ പ്രധാനവേഷങ്ങളെ അവതരിപ്പിച്ച ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാനം സംവിധാനം ചെയ്ത‌ ചിത്രം. 2005, 2008 വർഷങ്ങളിൽ ദേശീയപുരസ്ക്കാര ജൂറിയിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ചന്ദ്രികയാണ് ഭാര്യ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/203532/director-and-screenwriter-harikumar-passed-awaydirected-16-films-including-m-mukundans-autorickshaw-drivers-wife)