ഉംറ നിർവഹിക്കാനെത്തിയ കണ്ണൂർ സ്വദേശിനി കുഴഞ്ഞു വീണു മരിച്ചു

ഉംറ നിർവഹിക്കാനെത്തിയ കണ്ണൂർ സ്വദേശിനി കുഴഞ്ഞു വീണു മരിച്ചു
May 6, 2024 05:26 PM | By Rajina Sandeep

(www.panoornews.in)ഖത്തറിൽ നിന്നും ഉംറ നിർവഹിക്കാനായി പോയ സംഘത്തിലെ യുവതി മക്കയിൽ മരണപ്പെട്ടു. കണ്ണൂർ കുറ്റ്യാട്ടൂർ സ്വദേശിനി പടിഞ്ഞാറെ കണിയാംങ്കണ്ടി സുഹൈല (25) ആണ് ഉംറ നിർവഹിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചത്.

ഭർത്താവ് ഷറഫുദ്ദീൻ സഖാഫി തളിപ്പറമ്പ് അമീറായ ഖത്തറിൽ നിന്നുള്ള അറഫാത്ത് ഉംറ ഗ്രൂപ്പ് അംഗമായാണ് സുഹൈല മക്കയിലേക്ക് യാത്രയായത്. ഞായറാഴ്ച രാത്രിയിൽ ഹറമിൽ പ്രാർത്ഥന നിർവഹിക്കവൈ കുഴഞ്ഞു വീഴുകയായിരുന്നു.

പുലർച്ചെയോടെ മരണപ്പെട്ടു. ഖത്തറിൽ സന്ദർശക വിസയിലെത്തിയ ശേഷം ഉംറക്കായി പുറപ്പെട്ടതായിരുന്നു ഇവർ. അബ്ദു‌റഹ്‌മാൻ - കുഞ്ഞാമിന ദമ്പതികളുടെ മകളാണ്. മക്കൾ : റഹ്മത്ത് (6), മുഹമ്മദ് (5). മയ്യിത്ത് മക്കയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

A woman from Kannur collapsed and died while performing Umrah

Next TV

Related Stories
സല്യൂട്ട് അൽഹിക്മ ; പാനൂർ സ്റ്റേഷനിലെത്തുന്നവരും, പൊലീസുകാരും ഇനി 'വെള്ളം' കുടിക്കും

May 18, 2024 09:05 PM

സല്യൂട്ട് അൽഹിക്മ ; പാനൂർ സ്റ്റേഷനിലെത്തുന്നവരും, പൊലീസുകാരും ഇനി 'വെള്ളം' കുടിക്കും

പാനൂർ സ്റ്റേഷനിലെത്തുന്നവരും, പൊലീസുകാരും ഇനി 'വെള്ളം'...

Read More >>
ഛർദ്ദിയും വയറിളക്കവും; കോഴിക്കോട് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

May 18, 2024 07:25 PM

ഛർദ്ദിയും വയറിളക്കവും; കോഴിക്കോട് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട് തിക്കോടിയിൽ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട അഞ്ചാം ക്ലാസ് വിദ്യാർഥി...

Read More >>
പാനൂരിലെ അധ്യാപകർ പഠിപ്പിക്കാൻ മാത്രമല്ല, പാചകത്തിലും ശ്രേഷ്ഠർ ; ഭക്ഷ്യമേള വേറിട്ട അനുഭവമായി

May 18, 2024 06:40 PM

പാനൂരിലെ അധ്യാപകർ പഠിപ്പിക്കാൻ മാത്രമല്ല, പാചകത്തിലും ശ്രേഷ്ഠർ ; ഭക്ഷ്യമേള വേറിട്ട അനുഭവമായി

അദ്ധ്യാപകശാക്തീകരണത്തിന്റെ ഭാഗമായി പാനൂർ ഉപജില്ലയിലെ സാമൂഹ്യ ശാസ്ത്രം അധ്യാപകരുടെ നേതൃത്വത്തിൽ നാടൻ വിഭവങ്ങൾ ഉപയോഗിച്ച് നടത്തിയ ഭക്ഷ്യ മേള...

Read More >>
Top Stories










News Roundup