---
title: "വെന്തുരുകി കേരളം; സംസ്ഥാനത്ത് ചൂട് തുടരും, 12 ജില്ലകളിൽ യെല്ലോ അലർട്ട്"
english_title: "Venturuki Kerala;Heat will continue in the state, yellow alert in 12 districts"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/203183/venturuki-keralaheat-will-continue-in-the-state-yellow-alert-in-12-districts"
published_at: "2024-05-05T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6637129498ef5_Untitled-2_copy.jpg"
keywords: []
---

# വെന്തുരുകി കേരളം; സംസ്ഥാനത്ത് ചൂട് തുടരും, 12 ജില്ലകളിൽ യെല്ലോ അലർട്ട്

> **Lead Summary:** ******സംസ്ഥാനത്ത് ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 12 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. 2 മുതൽ 4 °c വരെ താപനില ഉയരാൻ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.

## Article Content

******സംസ്ഥാനത്ത് ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 12 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. 2 മുതൽ 4 °c വരെ താപനില ഉയരാൻ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.

പാലക്കാട്‌ ജില്ലയിൽ 39°c വരെയും, കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി വരെയും, താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..

അതിനിടെ കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കേരളതീരത്ത് പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് തുടരുകയാണ്. അതേസമയം ചില ഇടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/203183/venturuki-keralaheat-will-continue-in-the-state-yellow-alert-in-12-districts)