---
title: "ശ്രദ്ധിക്കുക, ചമ്പാട് മേഖലയിൽ തെരുവുനായകളുടെ വിളയാട്ടം ;  ദമ്പതികളുൾപ്പടെ 3 പേർക്ക് കടിയേറ്റു"
english_title: "Watch out for stray dogs roaming in Champat area;3 persons including a couple were bitten"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/202411/watch-out-for-stray-dogs-roaming-in-champat-area3-persons-including-a-couple-were-bitten"
published_at: "2024-05-01T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6632153a9be8c_download_(4).jpg"
keywords: []
---

# ശ്രദ്ധിക്കുക, ചമ്പാട് മേഖലയിൽ തെരുവുനായകളുടെ വിളയാട്ടം ;  ദമ്പതികളുൾപ്പടെ 3 പേർക്ക് കടിയേറ്റു

> **Lead Summary:** **ചമ്പാട്: ** ചമ്പാട് മേഖലയിൽ തെരുവുനായകളുടെ വിളയാട്ടം ,ദമ്പതികളുൾപ്പടെ 3 പേർക്ക് കടിയേറ്റു . താഴെ ചമ്പാട് കാർഗിൽ പരിസരത്താണ് തെരുവുനായകൾ അക്രമാസക്തരായത്.

## Article Content

**ചമ്പാട്: ** ചമ്പാട് മേഖലയിൽ തെരുവുനായകളുടെ വിളയാട്ടം ,ദമ്പതികളുൾപ്പടെ 3 പേർക്ക് കടിയേറ്റു . താഴെ ചമ്പാട് കാർഗിൽ പരിസരത്താണ് തെരുവുനായകൾ അക്രമാസക്തരായത്.

കുഞ്ഞിക്കുയ്യണ്ടിൻ്റവിട രാംജിത് രാജനാണ് ആദ്യം കടിയേറ്റത്. സമീപത്തെ വീട്ടിലെ സുധീറിന് വീട്ടുകോലായിൽ വച്ചും, ഭാര്യ നിബിക്ക് വീട്ടിനുള്ളിൽ വച്ചുമാണ് കടിയേറ്റത്. 3 പേരും തലശേരിയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/202411/watch-out-for-stray-dogs-roaming-in-champat-area3-persons-including-a-couple-were-bitten)