---
title: "പാനൂർ ഹൈസ്ക്കൂളിലെ 1984ലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ വെള്ളിയാഴ്ച ഒത്തുചേരും ;  നാല് പതിറ്റാണ്ടിനിപ്പുറമുള്ള കൂടി ചേരൽ അവിസ്മരണീയമാക്കാൻ പ്രത്യേക പരിപാടികൾ"
english_title: "Class 10, 1984 students of Panur High School will gather on Friday;"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/202387/class-10-1984-students-of-panur-high-school-will-gather-on-friday"
published_at: "2024-05-01T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6631fbc6ce7be_Untitled-1_copy.jpg"
keywords: []
---

# പാനൂർ ഹൈസ്ക്കൂളിലെ 1984ലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ വെള്ളിയാഴ്ച ഒത്തുചേരും ;  നാല് പതിറ്റാണ്ടിനിപ്പുറമുള്ള കൂടി ചേരൽ അവിസ്മരണീയമാക്കാൻ പ്രത്യേക പരിപാടികൾ

> **Lead Summary:** **പാനൂർ: **പാനൂർ ഹൈസ്കൂളിലെ 1984 ബാച്ച് എസ്.എസ്.എൽ.സി. വിദ്യാർഥികളുടെ കൂട്ടായ്മയായ ചങ്ങാതികൂട്ടം കുടുംബ സംഗമം വെള്ളിയാഴ്ച നടക്കും. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 9.30 ന് കെ.പി. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. എ.യതീന്ദ്രൻ മാസ്റ്റർ മുഖ്യഭാഷണം നടത്തും. 

## Article Content

**പാനൂർ: **പാനൂർ ഹൈസ്കൂളിലെ 1984 ബാച്ച് എസ്.എസ്.എൽ.സി. വിദ്യാർഥികളുടെ കൂട്ടായ്മയായ ചങ്ങാതികൂട്ടം കുടുംബ സംഗമം വെള്ളിയാഴ്ച നടക്കും. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 9.30 ന് കെ.പി. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. എ.യതീന്ദ്രൻ മാസ്റ്റർ മുഖ്യഭാഷണം നടത്തും. 

സ്മരണിക പ്രകാശനം പാനൂർ നഗരസഭ ചെയർമാൻ വി.നാസർ മാസ്റ്റർ നിർവഹിക്കും. ഗുരുനാഥന്മാർക്കുള്ള ആദരവ് നഗരസഭ കൗൺസിലർ പി.കെ. പ്രവീൺ കൈമാറും.

ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെ ചങ്ങാതിക്കൂട്ടത്തിൻ്റെ കായിക മേള. നാലു മുതൽ കുടുംബാംഗങ്ങളുടെ ഗാനമേള, നൃത്തനൃത്യങ്ങൾ. ഏഴു മുതൽ ജാനു തമാശകൾ, മട്ടന്നൂർ ശിവദാസൻ, ശാർങ്ധരൻ കൂത്തുപറമ്പ് എന്നിവരുടെ മിമിക്സ്. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ എ.പി. പ്രഭാകരൻ, ആപ്പി അഷ്റഫ്, ടി.വി. രഞ്ജിത്ത്, ബേബി ഷീജ, എം. അഷ്റഫ്, പി..പി.പത്മജ , മുഹമ്മദ് പുത്തൂർ എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/202387/class-10-1984-students-of-panur-high-school-will-gather-on-friday)