---
title: "അംഗൻ വാടി ടീച്ചർക്ക് ഹൃദ്യമായ യാത്രയയപ്പൊരുക്കി എലാങ്കോട്."
english_title: "AnganWadi prepared a hearty farewell for the teacher to Elangode."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/202352/anganwadi-prepared-a-hearty-farewell-for-the-teacher-to-elangode"
published_at: "2024-05-01T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6631d9b755d1f_Untitled-2_copy.jpg"
keywords: []
---

# അംഗൻ വാടി ടീച്ചർക്ക് ഹൃദ്യമായ യാത്രയയപ്പൊരുക്കി എലാങ്കോട്.

> **Lead Summary:** **പാനൂർ: **പാനൂർ നഗരസഭയിലെ വെസ്റ്റ് എലാങ്കോട് അങ്കണവാടിയിൽ നിന്നും സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപിക ലീലക്ക് നാട്ടുകാർ ഹൃദ്യമായ യാത്രയപ്പ് നൽകി. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചേർപേഴ്സൺ ഉമൈസ തിരുവമ്പാടി യാത്രയയപ്പ് ഉദ്ഘാടനം ചെയ്ത് ഉപഹാരം നൽകി.

## Article Content

**പാനൂർ: **പാനൂർ നഗരസഭയിലെ വെസ്റ്റ് എലാങ്കോട് അങ്കണവാടിയിൽ നിന്നും സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപിക ലീലക്ക് നാട്ടുകാർ ഹൃദ്യമായ യാത്രയപ്പ് നൽകി. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചേർപേഴ്സൺ ഉമൈസ തിരുവമ്പാടി യാത്രയയപ്പ് ഉദ്ഘാടനം ചെയ്ത് ഉപഹാരം നൽകി.

കൗൺസിലർ എം. രത്നാകരൻ അധ്യക്ഷനായി. ഐ സി ഡി എസ് സൂപ്രവൈസർ ലിജി മോമെന്റൊ നൽകുകയും, പൊന്നാട അണിയിക്കുകയും ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി കെ ഇബ്രാഹിം ഹാജി, അസുത്രണ സമിതി വൈസ് ചെയർമാൻ ടി ടി രാജൻ മാസ്റ്റർ, പി കെ ഷാഹുൽ ഹമീദ്, എൻ കെ നാണു മാസ്റ്റർ, കെ പ്രകാശൻ, കെ സുരേന്ദ്രൻ , സരോജിനി, കെ കാർത്തിക പി.വി നാണു എന്നിവർ സംസാരിച്ചു. ലീല ടീച്ചർ മറുപടി പ്രസംഗം നടത്തി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/202352/anganwadi-prepared-a-hearty-farewell-for-the-teacher-to-elangode)