---
title: "വടകരയിൽ വീണ്ടും മരണം; ലഹരികുത്തിവെച്ചെന്ന് സംശയം ഓട്ടോറിക്ഷയിൽ യുവാവ് മരിച്ച നിലയിൽ"
english_title: "Another death in Vadakara;A young man died in an autorickshaw suspected of being intoxicated"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/202323/another-death-in-vadakaraa-young-man-died-in-an-autorickshaw-suspected-of-being-intoxicated"
published_at: "2024-05-01T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6631bfc6bd754_download_(2).jpg"
keywords: []
---

# വടകരയിൽ വീണ്ടും മരണം; ലഹരികുത്തിവെച്ചെന്ന് സംശയം ഓട്ടോറിക്ഷയിൽ യുവാവ് മരിച്ച നിലയിൽ

> **Lead Summary:** **വടകര:** വടകരയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി ഷാനിഫ്നിസിനെയാണ് ഓട്ടോറിക്ഷയിൽ മരിച്ചനിലയിൽ കണ്ടെത്തിയത് .

## Article Content

**വടകര:** വടകരയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി ഷാനിഫ്നിസിനെയാണ് ഓട്ടോറിക്ഷയിൽ മരിച്ചനിലയിൽ കണ്ടെത്തിയത് .

അമിതമായി ലഹരി കുത്തിവച്ചതിനെ തുടർന്നാണ് മരണമെന്നാണ് പോലീസ് നിഗമനം. മൃതദേഹത്തിന് സമീപത്തു നിന്ന് കുത്തിവെക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന സിറിഞ്ച് കണ്ടെത്തി. തലശ്ശേരി രെജിസ്ട്രേഷനുള്ള ഓട്ടോറിക്ഷയിലാണ് മൃതദേഹം കണ്ടെത്തിയത് . വടകര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ആഴ്ചയാണ് വടകര ഓർക്കാട്ടേരിക്കടുത്ത് രണ്ട് യുവാക്കൾ അമിത ;ലഹരി ഉപയോഗത്തെ തുടർന്ന് മരിച്ചത്. ഇവിടെ നിന്ന് രക്ഷപ്പെട്ട യുവാവിനെ ചോദ്യം ചെയ്തപ്പോൾ വടകരയ്ക്കടുത്തെ കൈനാട്ടിയിലെ പ്രവാസി യുവാവിന്റെ മരണവും അമിത ലഹരി ഉപയോഗത്തെ തുടർന്നാണെന്ന് കണ്ടെത്തിയിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/202323/another-death-in-vadakaraa-young-man-died-in-an-autorickshaw-suspected-of-being-intoxicated)