---
title: "കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്"
english_title: "Mother and daughter found dead at home in Kannur;The police said that the dead bodies were three days old"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/201895/mother-and-daughter-found-dead-at-home-in-kannurthe-police-said-that-the-dead-bodies-were-three-days-old"
published_at: "2024-04-29T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662f38fd326e5_662f379054991_kannur.jpg"
keywords: []
---

# കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്

> **Lead Summary:** ****അമ്മയേയും മകളേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കൊറ്റാളിക്കാവിനു സമീപം പോസ്റ്റ് ഓഫിസിനുസംഭവം. സുവിഷത്തിൽ സുനന്ദ വി.ഷേണായി , മകൾ ദീപ വി.ഷേണായി എന്നിവരാണ് മരിച്ചത്.

## Article Content

****അമ്മയേയും മകളേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കൊറ്റാളിക്കാവിനു സമീപം പോസ്റ്റ് ഓഫിസിനുസംഭവം. സുവിഷത്തിൽ സുനന്ദ വി.ഷേണായി , മകൾ ദീപ വി.ഷേണായി എന്നിവരാണ് മരിച്ചത്.

മൃതദേഹങ്ങൾക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. സുനന്ദയുടെ മൃതദേഹം ഡൈനിങ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലും കിടക്കുന്ന നിലയിലായിരുന്നു.

പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭർത്താവ്. ദീപ അവിവാഹിതയാണ്. മരിച്ചവർ മംഗലാപുരം സ്വദേശികളാണെന്ന് നാട്ടുകാർ പറയുന്നു. പത്തു വർഷത്തോളമായി ഇവിടെയാണ് താമസം. നാട്ടുകാരുമായി വലിയ ബന്ധമുണ്ടായിരുന്നില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/201895/mother-and-daughter-found-dead-at-home-in-kannurthe-police-said-that-the-dead-bodies-were-three-days-old)