---
title: "തലശേരിയിൽ എൽ ഡി എഫിൻ്റെ കൊട്ടിക്കലാശത്തിനെത്തിയത് വൻ ജനക്കൂട്ടം ; എല്ലാ നുണപ്രചരണങ്ങളെയും വടകര അതിജീവിക്കുമെന്ന് കെ.കെ ശൈലജ"
english_title: "A huge crowd came to LDF's rally in Thalassery;KK Shailaja says Vadakara will survive all falsehoods"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/200921/a-huge-crowd-came-to-ldfs-rally-in-thalasserykk-shailaja-says-vadakara-will-survive-all-falsehoods"
published_at: "2024-04-24T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662911ebc87d9_Untitled-2_copy.jpg"
keywords: []
---

# തലശേരിയിൽ എൽ ഡി എഫിൻ്റെ കൊട്ടിക്കലാശത്തിനെത്തിയത് വൻ ജനക്കൂട്ടം ; എല്ലാ നുണപ്രചരണങ്ങളെയും വടകര അതിജീവിക്കുമെന്ന് കെ.കെ ശൈലജ

> **Lead Summary:** ***തലശേരി: ***ബുധനാഴ്ച്ച 4 മണിയോടെ തന്നെ പ്രവർത്തകർ പഴയ സ്റ്റാൻ്റിൽ എൽഡിഎഫിനായി നിശ്ചയിച്ച സ്ഥലത്ത് കൊട്ടിക്കലാശത്തിനായി എത്തിയിരുന്നു. പ്രചരണ ഗാനങ്ങൾക്കൊപ്പം സ്ത്രീകളും, കുട്ടികളടക്കമുള്ളവർ ചുവടുവച്ചു.

## Article Content

***തലശേരി: ***ബുധനാഴ്ച്ച 4 മണിയോടെ തന്നെ പ്രവർത്തകർ പഴയ സ്റ്റാൻ്റിൽ എൽഡിഎഫിനായി നിശ്ചയിച്ച സ്ഥലത്ത് കൊട്ടിക്കലാശത്തിനായി എത്തിയിരുന്നു. പ്രചരണ ഗാനങ്ങൾക്കൊപ്പം സ്ത്രീകളും, കുട്ടികളടക്കമുള്ളവർ ചുവടുവച്ചു.

പ്ലക്കാർഡുകളും, സ്ഥാനാർത്ഥിയുടെ ചിത്രം ആലേഖനം ചെയ്ത വസ്ത്രങ്ങളുമായി പ്രവർത്തകർ ഒഴുകിയെത്തി. പി.വി അൻവർ എം എൽ എ, കാരായി രാജൻ, എം സി പവിത്രൻ, സി പി ഷൈജൻ എന്നിവർ സംസാരിച്ചു. നുണകൾ പ്രചരിപ്പിച്ച് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് യു ഡി എഫ് ശ്രമിച്ചതെന്നും, എല്ലാ നുണപ്രചരണങ്ങളെയും വടകര അതിജീവിക്കുമെന്നും സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/200921/a-huge-crowd-came-to-ldfs-rally-in-thalasserykk-shailaja-says-vadakara-will-survive-all-falsehoods)