---
title: "അറ്റകുറ്റ പണി ;  മാഹിപ്പാലം തിങ്കളാഴ്ച മുതൽ 12 ദിവസം അടച്ചിടും"
english_title: "Repair work;Mahipalam will be closed for 12 days from Monday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/200840/repair-workmahipalam-will-be-closed-for-12-days-from-monday"
published_at: "2024-04-24T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6628c10ab6e55_Untitled-7_copy.jpg"
keywords: []
---

# അറ്റകുറ്റ പണി ;  മാഹിപ്പാലം തിങ്കളാഴ്ച മുതൽ 12 ദിവസം അടച്ചിടും

> **Lead Summary:** *** മാഹി : ***മാഹി പാലത്തിൻ്റെ ശോചനിയാവസ്ഥ പരിഹരിക്കാൻ ദേശിയ പാത അതോറ്റിറ്റി ഏപ്രിൽ 29 മുതൽ അറ്റകുറ്റപ്പണികൾ നടത്തും. തടസ്സങ്ങളില്ലാതെ സമയബന്ധിതമായി പ്രവർത്തി പൂർത്തീകരിക്കാൻ ഏപ്രിൽ 29 മുതൽ മെയ് 10 വരെ പാലം അടച്ചിടും.

## Article Content

*** മാഹി : ***മാഹി പാലത്തിൻ്റെ ശോചനിയാവസ്ഥ പരിഹരിക്കാൻ ദേശിയ പാത അതോറ്റിറ്റി ഏപ്രിൽ 29 മുതൽ അറ്റകുറ്റപ്പണികൾ നടത്തും. തടസ്സങ്ങളില്ലാതെ സമയബന്ധിതമായി പ്രവർത്തി പൂർത്തീകരിക്കാൻ ഏപ്രിൽ 29 മുതൽ മെയ് 10 വരെ പാലം അടച്ചിടും.

ഗതാഗതം വഴി തിരിച്ചുവിടുന്നതിന് ബദൽ ക്രമീകരണം ചെയ്യണമെന്ന് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്ററോട് ദേശിയ പാത പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആവശ്യപ്പെട്ടു. കോഴിക്കോട് നിന്നും കണ്ണൂർ ഭാഗത്തേക്ക് വരുന്ന ബസ്സ് ഉൾപ്പടെയുള്ള വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് മോന്താൽപാലം വഴി പോകേണ്ടതാണ്.

തലശ്ശേരിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചൊക്ലി - മേക്കുന്ന് - മോന്താൽപാലം വഴിയോ, മാഹിപ്പാലത്തിന്റെ അടുത്തുനിന്നും ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി വഴി മോന്താൽപാലം വഴിയോ പോകണം. സമ്പൂർണമായി പാലം അടച്ചിടും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/200840/repair-workmahipalam-will-be-closed-for-12-days-from-monday)