---
title: "മട്ടന്നൂര്‍ കൊളാരിയില്‍ ഉഗ്രസ്ഫോടന ശേഷിയുള്ള 9 സ്റ്റീല്‍ ബോംബുകള്‍ പിടികൂടി."
english_title: "9 high-explosive steel bombs were seized at Mattannur Colliery."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/200808/9-high-explosive-steel-bombs-were-seized-at-mattannur-colliery"
published_at: "2024-04-24T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6628a15dba1d1_Untitled-3_copy.jpg"
keywords: []
---

# മട്ടന്നൂര്‍ കൊളാരിയില്‍ ഉഗ്രസ്ഫോടന ശേഷിയുള്ള 9 സ്റ്റീല്‍ ബോംബുകള്‍ പിടികൂടി.

> **Lead Summary:** ***മട്ടന്നൂര്‍: *** പാടത്ത് ബക്കറ്റില്‍ സൂക്ഷിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി. ബോംബുശേഖരം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ബോംബ് സ്വാക്ഡും സ്ഥലത്തെത്തി ഉടനടി ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുകയായിരുന്നു.

## Article Content

***മട്ടന്നൂര്‍: *** പാടത്ത് ബക്കറ്റില്‍ സൂക്ഷിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി. ബോംബുശേഖരം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ബോംബ് സ്വാക്ഡും സ്ഥലത്തെത്തി ഉടനടി ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുകയായിരുന്നു.

ഈ മേഖലയില്‍ ആര്‍എസ്എസിന്റെ കാര്യാലയം പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ആര്‍എസ്എസിന്റെ ശക്തി കേന്ദ്രമാണെന്നും ബോംബ് നിര്‍മാണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നും സിപിഎം ആരോപിച്ചു.

എന്നാല്‍ ഇതുവരെ പൊലീസ് ഈ ആരോപണം സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം നടന്നുവരികയാണ്. ബോംബുകള്‍ ഈ അടുത്ത കാലത്ത് തന്നെ നിര്‍മിച്ചതാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ബോംബ് നിര്‍മാണത്തിന് പിന്നില്‍ ആരാണെന്നും ഇവരുടെ ലക്ഷ്യമെന്താണെന്നും കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/200808/9-high-explosive-steel-bombs-were-seized-at-mattannur-colliery)