കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പിഎ വി കെ മനോജ് ബിജെപിയിൽ ; എൻ.ഡി.എ സ്ഥാനാർത്ഥിയിൽ നിന്നും അംഗത്വം സ്വീകരിച്ചു

കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പിഎ വി കെ മനോജ് ബിജെപിയിൽ ; എൻ.ഡി.എ സ്ഥാനാർത്ഥിയിൽ നിന്നും  അംഗത്വം സ്വീകരിച്ചു
Apr 23, 2024 03:31 PM | By Rajina Sandeep

(www.panoornews.in)കെപിസിസി പ്രസിഡന്റും കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ സുധാകരന്റെ പിഎ ബിജെപിയിൽ ചേർന്നു. കെ സുധാകരന്റെ പേഴ്സണൽ അസിസ്റ്റന്റ് ആയിരുന്ന വി കെ മനോജ് ആണ് ബിജെപിയിൽ ചേർന്നത്. 2009 മുതൽ 2014 വരെ മനോജ് സുധാകരന്റെ പിഎ ആയിരുന്നു.

നിലവിലെ എൻഡിഎ സ്ഥാനാർത്ഥിയും കെ സുധാകരന്റെ അടുത്ത അനുയായിയും കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന സി രഘുനാഥാണ് മനോജിന് അം​ഗത്വം നൽകിയത്. കണ്ണൂർ മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന സെകട്ടറി കെ ശ്രീകാന്തും പങ്കെടുത്തു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമടത്ത്‌ യുഡിഎഫ്‌ സ്ഥാനാർഥിയായിരുന്ന രഘുനാഥ് ഡിസംബറിലാണ് കോൺ​ഗ്രസ് വിട്ടത്. നേതൃത്വത്തിലെ ഒരുവിഭാഗവുമായി അകൽച്ചയിലായിരുന്നു. നേരത്തെ എ ഗ്രൂപ്പിലായിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പാണ് സുധാകരൻപക്ഷം ചേർന്നത്.

പിന്നീട് വിശ്വസ്തനും അടുത്ത അനുയായിയുമായി. അതേസമയം തനിക്ക് ശരിയെന്ന് തോന്നിയാൽ ബിജെപിയിലേക്ക് പോകുമെന്നാണ് സുധാകരൻ നേരത്തെ പറഞ്ഞത്. ആർഎസ്എസ് ശാഖയ്ക്ക് കാവൽനിന്ന കാര്യവും സുധാകരൻ മുമ്പ്‌ വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം കോൺഗ്രസിലെ മൃദുഹിന്ദുത്വ നിലപാടുകാർക്ക്‌ ബിജെപിയിലേക്ക് വഴികാട്ടിയായതായി ഒരുവിഭാഗം കരുതുന്നു.


KPCC President K. Sudhakaran's PA VK Manoj in BJP;Accepted membership from NDA candidate

Next TV

Related Stories
പാനൂരിൽ പൈപ്പിലൊളിപ്പിച്ച നിലയിൽ  4 വാളുകൾ  പിടികൂടി ; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

May 3, 2024 09:12 PM

പാനൂരിൽ പൈപ്പിലൊളിപ്പിച്ച നിലയിൽ 4 വാളുകൾ പിടികൂടി ; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

പാനൂരിനടുത്ത് എലാങ്കോട് വൈദ്യർ പീടികയിൽ പൈപ്പിലൊളിപ്പിച്ച നിലയിൽ 4 വടി വാളുകൾ...

Read More >>
സാമ്പത്തിക തട്ടിപ്പ് ; കണ്ണൂരിൽ ഹൈറിച്ചിന്റെ ഇടനിലക്കാരായ 39 പേര്‍ക്കെതിരെ കേസ്, പ്രതി പട്ടിക നീളും

May 3, 2024 06:15 PM

സാമ്പത്തിക തട്ടിപ്പ് ; കണ്ണൂരിൽ ഹൈറിച്ചിന്റെ ഇടനിലക്കാരായ 39 പേര്‍ക്കെതിരെ കേസ്, പ്രതി പട്ടിക നീളും

കണ്ണൂരിൽ ഹൈറിച്ചിന്റെ ഇടനിലക്കാരായ 39 പേര്‍ക്കെതിരെ കേസ്, പ്രതി പട്ടിക...

Read More >>
കായിക പരിശീലനത്തിനെത്തിയ പതിനാലുകാരിയെ  ഉപദ്രവിക്കാൻ ശ്രമം ;  കേസിൽ തലശ്ശേരി സ്റ്റേഡിയം കെയർ ടേക്കർ അറസ്റ്റിൽ.

May 3, 2024 02:55 PM

കായിക പരിശീലനത്തിനെത്തിയ പതിനാലുകാരിയെ ഉപദ്രവിക്കാൻ ശ്രമം ; കേസിൽ തലശ്ശേരി സ്റ്റേഡിയം കെയർ ടേക്കർ അറസ്റ്റിൽ.

കായിക പരിശീലനത്തിനെത്തിയ പതിനാലുകാരിയെ ഉപദ്രവിക്കാൻ ശ്രമം ,കേസിൽ തലശ്ശേരി സ്റ്റേഡിയം കെയർ ടേക്കർ...

Read More >>
വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ മെയ്‌ 30 വരെ.

May 3, 2024 12:13 PM

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ മെയ്‌ 30 വരെ.

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ മെയ്‌ 30...

Read More >>
കൊച്ചിയിൽ നടുറോഡില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം ; ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിയുന്ന ദൃശ്യം സിസിടിവിയില്‍

May 3, 2024 11:28 AM

കൊച്ചിയിൽ നടുറോഡില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം ; ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിയുന്ന ദൃശ്യം സിസിടിവിയില്‍

കൊച്ചി കടവന്ത്രയില്‍ നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം...

Read More >>
Top Stories










News Roundup