---
title: "മുഖ്യമന്ത്രിയുടെ ന്യൂന പക്ഷ പ്രേമം തികഞ്ഞ കാപട്യമാണെന്ന് കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ; യുഡിഎഫ്  എലാങ്കോട് മേഖലാ  കുടുംബ സംഗമം നടത്തി"
english_title: "KPCC former president Mullapally Ramachandran said that the Chief Minister's love for minorities is complete hypocrisy;UDF conducted Elangode regional family meeting"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/200601/kpcc-former-president-mullapally-ramachandran-said-that-the-chief-ministers-love-for-minorities-is-complete-hypocrisyudf-conducted-elangode-regional-family-meeting"
published_at: "2024-04-23T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66277306d05fa_Untitled-7_copy.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ ന്യൂന പക്ഷ പ്രേമം തികഞ്ഞ കാപട്യമാണെന്ന് കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ; യുഡിഎഫ്  എലാങ്കോട് മേഖലാ  കുടുംബ സംഗമം നടത്തി

> **Lead Summary:** വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ തിര ഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എലാങ്കോട് നടന്ന യുഡിഎഫ് മേഖലാ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി.

## Article Content

വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ തിര ഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എലാങ്കോട് നടന്ന യുഡിഎഫ് മേഖലാ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി.

10 വർഷം ഭരിച്ച മോദിക്ക് തിരഞ്ഞെടുപ്പിൽ ഉയർത്തി ക്കാട്ടാൻ ഒരു പ്രോഗ്രസ് കാർഡില്ല. കോൺഗ്രസ് നടപ്പിലാക്കിയ പദ്ധതികളുടെ തുടർച്ചയാണ് കേന്ദ്ര-കേരള സർക്കാരുകൾ ചെയ്യുന്നത്.

ജനവികാരം രണ്ടു സർക്കാരുകൾക്കുമെതിരാണ്. ഇത് ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് മുല്ലപ്പള്ളി പറ ഞ്ഞു. യുഡിഎഫ് മേഖലാ അധ്യക്ഷൻ പി.കെ.ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു.

എംഎസ്‌എഫ് സംസ്‌ഥാന സെക്രട്ടറി റഷാദ് കുറ്റ്യാടി, യുഡിഎഫ് നേതാക്കളായ വി.സുരേന്ദ്രൻ, പി.പി.എ.സലാം, പി.കെ.ഷാഹുൽ ഹമീദ്, ടി.ടി.രാജൻ, ടി.കെ.അശോകൻ, ആവോലം ബഷീർ, ഹരിദാസ് മൊകേരി, സന്തോഷ് കണ്ണംവെള്ളി, നാനാറത്ത് അലി പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/200601/kpcc-former-president-mullapally-ramachandran-said-that-the-chief-ministers-love-for-minorities-is-complete-hypocrisyudf-conducted-elangode-regional-family-meeting)