---
title: "പ്ലാസ്റ്റിക് കുപ്പിയിൽ തല കുരുങ്ങി മരണവെപ്രാളത്തിൽ പിടഞ്ഞ  നായക്ക് രക്ഷകനായി പള്ളൂർ സ്റ്റേഷനിലെ  പൊലീസുകാരൻ ജിജേഷ്"
english_title: "Pallur station policeman Gijesh rescued a dog that got its head stuck in a plastic bottle and was threatened with death."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/200370/pallur-station-policeman-gijesh-rescued-a-dog-that-got-its-head-stuck-in-a-plastic-bottle-and-was-threatened-with-death"
published_at: "2024-04-22T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66262ac84e8b4_Untitled-4_copy.jpg"
keywords: []
---

# പ്ലാസ്റ്റിക് കുപ്പിയിൽ തല കുരുങ്ങി മരണവെപ്രാളത്തിൽ പിടഞ്ഞ  നായക്ക് രക്ഷകനായി പള്ളൂർ സ്റ്റേഷനിലെ  പൊലീസുകാരൻ ജിജേഷ്

> **Lead Summary:** **പള്ളൂർ:** പള്ളൂർ പൊലീസ് സ്റ്റേഷന് മുന്നിലെ റോഡിൽ തല പ്ലാസ്റ്റിക് കുപ്പിയിൽ കുടുങ്ങി മരണവെപ്രാളത്തിൽ തലങ്ങും, വിലങ്ങും ഓടി നടന്ന തെരുവ് പട്ടിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ ധീരമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി.

## Article Content

**പള്ളൂർ:** പള്ളൂർ പൊലീസ് സ്റ്റേഷന് മുന്നിലെ റോഡിൽ തല പ്ലാസ്റ്റിക് കുപ്പിയിൽ കുടുങ്ങി മരണവെപ്രാളത്തിൽ തലങ്ങും, വിലങ്ങും ഓടി നടന്ന തെരുവ് പട്ടിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ ധീരമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി.

പ്ലാസ്റ്റിക് പാത്ര ത്തിന്റെ ഒഴിവുള്ള ഭാഗത്ത് ചവിട്ടിപ്പിടിച്ച്, പട്ടിയുടെ ഇരുകാലുകളും തന്റെ കൈകൾ കൊണ്ട് സമർത്ഥമായി ഉയർത്തി പിടിച്ച് വലിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷപ്പെട്ട പട്ടി ഓടി രക്ഷപ്പെട്ടു. പള്ളൂർ സ്റ്റേഷനിലെ കോൺസ്റ്റബിൾ ജിജേഷാണ് പലരും കണ്ടു നിൽക്കെ സാഹസികമായി പട്ടിയെ രക്ഷപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/200370/pallur-station-policeman-gijesh-rescued-a-dog-that-got-its-head-stuck-in-a-plastic-bottle-and-was-threatened-with-death)