---
title: "ചമ്പാട് കുന്നുമ്മൽ യുപിയിൽ 1994 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ സംഗമിച്ചു"
english_title: "Alumni of 1994 batch met at Champat Kunummal UP"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/200302/alumni-of-1994-batch-met-at-champat-kunummal-up"
published_at: "2024-04-22T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6625ffc7541b5_Untitled-2_copy.jpg"
keywords: []
---

# ചമ്പാട് കുന്നുമ്മൽ യുപിയിൽ 1994 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ സംഗമിച്ചു

> **Lead Summary:** **ചമ്പാട്: **കുന്നുമ്മൽ യു.പി സ്ക്കൂളിലെ 1994 ബാച്ചിൻ്റെ പൂർവ്വ വിദ്യാർത്ഥി സംഗമം വിവിധ പരിപാടികളോടെ നടന്നു.മുൻ പ്രധാനധ്യാപകൻ എം. മാധവൻ ഉദ്ഘാടനം ചെയ്തു.

## Article Content

**ചമ്പാട്: **കുന്നുമ്മൽ യു.പി സ്ക്കൂളിലെ 1994 ബാച്ചിൻ്റെ പൂർവ്വ വിദ്യാർത്ഥി സംഗമം വിവിധ പരിപാടികളോടെ നടന്നു.മുൻ പ്രധാനധ്യാപകൻ എം. മാധവൻ ഉദ്ഘാടനം ചെയ്തു.

ഡോ: വി.പി.പ്രവീൺ അധ്യക്ഷത വഹിച്ചു. എൻ.പി ശ്രീജേഷ് മുഖ്യഭാഷണം നടത്തി. സുവനീർ പ്രകാശനം മാധവൻ മാസ്റ്റർ നിലവിലെ പ്രധാനധ്യാപകൻ കെ.എ ശരത്തിന് നല്കി നിർവ്വഹിച്ചു.

വി. പ്രവീൺ സ്വാഗതവും സുജില നന്ദിയും പറഞ്ഞു. ചടങ്ങിൽ പൂർവ്വ അധ്യാപകരെ ആദരിച്ചു. ജന്തുശാസ്ത്രത്തിൽ ഡോക്ടറേറ്റും പോസ്റ്റ് ഡോക്ടറേറ്റും നേടിയ പ്രവീണിനെ പൊന്നാടയണിച്ച് ആദരിച്ചു. പൂർവ്വ അധ്യാപകരും വിദ്യാർത്ഥികളും അനുഭവങ്ങളും ഓർമ്മകളും പങ്ക് വെച്ചു. കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/200302/alumni-of-1994-batch-met-at-champat-kunummal-up)