---
title: "കെ.കെ. ശൈലജ ടീച്ചറെ പാട്ടും പാടി ജയിപ്പിക്കാൻ മേനപ്രം ആർപ്പോ ആരവത്തിൻ്റെ  മ്യൂസിക്കൽ ആൽബവും"
english_title: "K.K.Menapram Arpo Aaravat's musical album to win over Shailaja's teacher by singing a song"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/200289/kkmenapram-arpo-aaravats-musical-album-to-win-over-shailajas-teacher-by-singing-a-song"
published_at: "2024-04-22T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6625f038def05_Untitled-4_copy.jpg"
keywords: []
---

# കെ.കെ. ശൈലജ ടീച്ചറെ പാട്ടും പാടി ജയിപ്പിക്കാൻ മേനപ്രം ആർപ്പോ ആരവത്തിൻ്റെ  മ്യൂസിക്കൽ ആൽബവും

> **Lead Summary:** ***മേനപ്രം: *** വടകര മണ്ഡലം ഇടത് മുന്നണി സ്ഥാനാർത്ഥി കെ കെ ശൈലജയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായ് മ്യൂസിക്കൽ ആൽബവും. ഇടത് സർക്കാരിൻ്റെ വികസന നേട്ടങ്ങളും, ഒപ്പം ഇടത് മുന്നണിയെ വിജയിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയുമെല്ലാം ഉൾക്കൊള്ളുന്നതാണ് ആൽബം.

## Article Content

***മേനപ്രം: *** വടകര മണ്ഡലം ഇടത് മുന്നണി സ്ഥാനാർത്ഥി കെ കെ ശൈലജയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായ് മ്യൂസിക്കൽ ആൽബവും. ഇടത് സർക്കാരിൻ്റെ വികസന നേട്ടങ്ങളും, ഒപ്പം ഇടത് മുന്നണിയെ വിജയിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയുമെല്ലാം ഉൾക്കൊള്ളുന്നതാണ് ആൽബം.

നിപ്പ, കോവിഡ്, പ്രളയം എന്നിവയാൽ കേരളം വറുതിയിലാണ്ട കാലത്ത് മന്ത്രിയായിരുന്ന കെ കെ ശൈലജ ടീച്ചർ ചെയ്ത പ്രവർത്തനങ്ങളും, ഇടത് സർക്കാരിൻ്റെ വികസന നേട്ടങ്ങളുമെല്ലാം ചൂണ്ടികാട്ടുന്നതാണ് കേരളക്കരയാകെ ഇളക്കിമറിച്ച് പര്യടനംനടത്തുന്ന മേനപ്രം ആരവം ശിങ്കാരിമേളം ഫ്യൂഷൻ ഡാൻസ് സംഘം അവതരിപ്പിക്കുന്ന ആർപ്പോ ആരവം മ്യൂസി ക്കൽ പുറത്തിറക്കുന്ന ആൽബം. സ്വിച്ച്ഓൺ കർമ്മം ഒളവിലം പാത്തിക്കലിൽ ടി. ജയേഷ് നിർവഹിച്ചു.

കെ.സജീവൻ, പി.ഷിംന പ്രനിഷ സന്ദീപ് എന്നിവർ സംസാരിച്ചു. അനുശ്രി സജീവൻ റിയോണ ദിനേശ് നിഹ വിനോദ് അനഘ അശോകൻ സോന പവിത്രൻ വേദ പ്രജോഷ് വൈഗ പ്രജോഷ് ധ്വനി സിനോഷ് എന്നിവരാണ് അരങ്ങിൽ. പി.ബി ഷിജിൽ നൃത്ത സംവിധാനവും പി .അഷറഫ് നിർമ്മാണവും നിർവഹിച്ച ആൽബത്തിന് ദൃശ്യഭംഗിയൊരുക്കുന്നത് മാധ്യമ രംഗത്തെ കുലപതികളായ കെ.പി.ഷീജിത്ത്, മനീഷ് കുണ്ടുചിറ എന്നിവരാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/200289/kkmenapram-arpo-aaravats-musical-album-to-win-over-shailajas-teacher-by-singing-a-song)