---
title: "കണ്ണൂരിൽ അഞ്ചംഗ സംഘം സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 17-കാരൻ മരിച്ചു"
english_title: "A jeep carrying a group of five lost control and overturned in an accident in Kannur;The 17-year-old died"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/200120/a-jeep-carrying-a-group-of-five-lost-control-and-overturned-in-an-accident-in-kannurthe-17-year-old-died"
published_at: "2024-04-21T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66249e66abc2d_662498c21e4b4_ff.jpg"
keywords: []
---

# കണ്ണൂരിൽ അഞ്ചംഗ സംഘം സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 17-കാരൻ മരിച്ചു

> **Lead Summary:** തളിപ്പറമ്പ്: ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ് വൺ വിദ്യാർഥി മരിച്ചു. ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ജൂഡ്‌വിൻ ഷൈജു ആണ് മരിച്ചത്.

## Article Content

തളിപ്പറമ്പ്: ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ് വൺ വിദ്യാർഥി മരിച്ചു. ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ജൂഡ്‌വിൻ ഷൈജു ആണ് മരിച്ചത്.

തളിപ്പറമ്പ് കുടിയാൻമല റൂട്ടിൽ പുലിക്കുരുമ്പയ്ക്ക് സമീപത്തു വച്ചാണ് അപകടം സംഭവിച്ചത്. പിതാവ്: ഷൈജു. മാതാവ്: ശോഭ. സഹോദരങ്ങൾ: ജൂഡിറ്റ്, ജുവാന. പള്ളിപ്പെരുന്നാളിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന അഞ്ചംഗ സംഘമാണ് ജീപ്പിൽ ഉണ്ടായിരുന്നത് മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല.

ഇന്ന് പുലർച്ചെയാണ് അപകടം. ജൂഡ്‌വിന്റെ സംസ്കാരം ഇന്നു വൈകിട്ട് 5ന് ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/200120/a-jeep-carrying-a-group-of-five-lost-control-and-overturned-in-an-accident-in-kannurthe-17-year-old-died)