---
title: "പാനൂർ ബോംബ് സ്ഫോടന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ ; കുറ്റപത്രം ഉടൻ സമർപ്പിക്കും"
english_title: "Panoor bomb blast "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/199889/panoor-bomb-blast"
published_at: "2024-04-19T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66229fa143fef_6620ffd1725cf_download.jpg"
keywords: []
---

# പാനൂർ ബോംബ് സ്ഫോടന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ ; കുറ്റപത്രം ഉടൻ സമർപ്പിക്കും

> **Lead Summary:** പാനൂർ : പാനൂരിൽ ബോംബ് നിർമ്മാണ വേളയിൽ ഉണ്ടായ സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ.

## Article Content

പാനൂർ : പാനൂരിൽ ബോംബ് നിർമ്മാണ വേളയിൽ ഉണ്ടായ സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ.

സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന കുന്നോത്ത് പറമ്പ് സ്വദേശി വിനോദ് ആണ് അറസ്റ്റിലായത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിനോദിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ഉടനെ പാനൂർ സിഐ പ്രേംസദൻ്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. ഉടൻ തന്നെ അറസ്റ്റും രേഖപ്പെടുത്തി.

കേസിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിനീഷിൻ്റെ അറസ്റ്റ് കൂടി രേഖപ്പെടുത്തി കുറ്റപത്രം സമർപ്പിക്കാനാണത്രെ പൊലീസിൻ്റെ നീക്കം. സ്ഫോടനത്തിൽ മരിച്ച ഷെറിൻ ഉൾപ്പടെ 15 പേരാണ് കേസിൽ നിലവിൽ ഉള്ളതത്രെ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/199889/panoor-bomb-blast)