---
title: "പുഷ്പഗിരിയിൽ നിന്ന് മൂന്നുവയസുകാരിയായ മകളുമായി യുവതിയെ കാണാതായതായി പരാതി"
english_title: "Complaint that a young woman with her three-year-old daughter has gone missing from Pushpagiri"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/199758/complaint-that-a-young-woman-with-her-three-year-old-daughter-has-gone-missing-from-pushpagiri"
published_at: "2024-04-19T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6622093e04dcc_Untitled-3_copy.jpg"
keywords: []
---

# പുഷ്പഗിരിയിൽ നിന്ന് മൂന്നുവയസുകാരിയായ മകളുമായി യുവതിയെ കാണാതായതായി പരാതി

> **Lead Summary:** തളിപ്പറമ്പ്: മൂന്നുവയസുകാരിയായ മകളുമായി യുവതിയെ കാണാതായതായി പരാതി. പുഷ്പഗിരി ഒമാന്‍ മസ്ജിദിന് സമീപത്തെ റഷഹറാബിന്റെ ഭാര്യ ചെറുകുന്നോന്‍കൊക്ക വീട്ടില്‍ സഫയെയാണ് ഇന്നലെ രാവിലെ 11 മുതല്‍ കാണാതായത്.

## Article Content

തളിപ്പറമ്പ്: മൂന്നുവയസുകാരിയായ മകളുമായി യുവതിയെ കാണാതായതായി പരാതി. പുഷ്പഗിരി ഒമാന്‍ മസ്ജിദിന് സമീപത്തെ റഷഹറാബിന്റെ ഭാര്യ ചെറുകുന്നോന്‍കൊക്ക വീട്ടില്‍ സഫയെയാണ് ഇന്നലെ രാവിലെ 11 മുതല്‍ കാണാതായത്.

മകള്‍ ഇമ്ര മറിയവുമായി രാവിലെ തളിപ്പറമ്പില്‍ ഐസ്‌ക്രീം കഴിക്കാന്‍ പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ സഫ തിരിച്ചുവന്നില്ലെന്ന് കാണിച്ച് ബന്ധുവായ സി.കെ.റഷീദിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/199758/complaint-that-a-young-woman-with-her-three-year-old-daughter-has-gone-missing-from-pushpagiri)